ADVERTISEMENT

അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ റിസപ്ഷൻ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ശനിയാഴ്ച ചെന്നൈയിൽ നടന്ന റിസപ്ഷനിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഢി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ നിരവധി രാഷ്ട്രീയ പ്രമുഖരും താരങ്ങളും വ്യവസായികളും പങ്കെടുത്തു.

ജനികാന്ത്, കമൽഹാസൻ, അജിത്ത്, കാർത്തി, ശിവകാർത്തികേയൻ, ചിമ്പു, നയൻതാര, വിഘ്നേഷ് ശിവൻ, നെൽസൺ, ഉദയനിധി സ്റ്റാലിൻ, സംവിധായകരായ ശങ്കർ, അറ്റ്ലി എന്നിങ്ങനെ നീളുന്നു സിനിമാ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം.

ADVERTISEMENT

ധനുഷ് ചടങ്ങിൽ എത്താതിരുന്നതും ചർച്ചയായിട്ടുണ്ട്. അനിരുദ്ധിന്റെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റുകൾ ഉണ്ടായത് ധനുഷിനൊപ്പമായിരുന്നു. ഒരുകാലത്ത് ഇവർ അടുത്ത സുഹൃത്തുക്കളുമായിരുന്നു.

വ്യവസായ പ്രമുഖനും സൺ ഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരന്റെയും കാവേരി മാരന്റെയും മകളാണ് കാവ്യ. നവംബർ 11ന് ഗ്രീസിൽ വച്ചായിരുന്നു വിവാഹം.

ADVERTISEMENT
Anirudh Ravichander and Kavya Maran Wedding Reception Goes Viral:

Wedding celebrations for popular music composer Anirudh Ravichander and Kavya Maran recently went viral across social media platforms following a grand reception in Chennai. The star-studded event held on Saturday witnessed the presence of prominent political figures including Chief Ministers and former leaders. Renowned actors and filmmakers from the South Indian film industry graced the occasion to bless the newlywed couple. Notable absences like actor Dhanush, who shares a history of major hits and past friendship with Anirudh, sparked significant discussions among fans. The bride Kavya Maran is the daughter of Sun Group chairman Kalanithi Maran and Kaveri Maran. Their intimate wedding ceremony had previously taken place in Greece on November 11. Overall, the high-profile union has become one of the most talked-about events in the entertainment and business sectors.

ADVERTISEMENT
ADVERTISEMENT