നടി തൃഷയുടെ പേരിൽ ‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരിൽ സംഘടന രൂപീകരിച്ച് തിരുനെൽവേലിയിലെ ആരാധകർ. സംഘടനയുടെ കോ – ഓര്‍ഡിനേറ്റര്‍ എന്നവകാശപ്പെടുന്ന രാജഗോപാല്‍ എന്നയാളാണ് പേരും ലോഗോയും പുറത്തിറക്കിയത്. തൃഷയുടെ സമ്മതത്തോടെയാണ് സംഘടന രൂപീകരിച്ചതെന്നാണ് ആരാധകരുടെ അവകാശവാദം. എന്നാല്‍ തൃഷയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
സംഘടനയുടെ ലക്ഷ്യം പദവികളല്ലെന്നും തമിഴ് ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കലാണെന്നും രാജഗോപാല്‍ പറഞ്ഞു.
ADVERTISEMENT
2004 ല്‍ നല്കിയ ഒരഭിമുഖത്തില്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായാല്‍ കൊള്ളാമെന്ന തരത്തില്‍ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ അഭിമുഖം ഈയിടെ വീണ്ടും വൈറലായിരുന്നു. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലിറങ്ങാനുള്ള സാധ്യത ആരാധകർ തള്ളിക്കളയുന്നില്ല. വിജയും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകളും സജീവമാണ്.
ADVERTISEMENT
Trisha's Fans Form New Political Association in Tirunelveli:
Trisha has become the center of political speculation after her fans in Tirunelveli formed a new organization named 'Ilaaya Puratchi Thalapathy Trisha Peravai'. A coordinator named Rajagopal released the official name and logo, claiming the association was created with the actress's consent. Although the organization's stated goal is fighting for Tamil rights rather than seeking political power, Trisha has not yet issued an official statement regarding the matter. This development follows a resurfaced 2004 interview where she expressed a desire to become the Chief Minister of Tamil Nadu. Furthermore, rumors regarding her political entry and a potential relationship with actor Vijay have further fueled widespread media attention.