ADVERTISEMENT

നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണം: റൈസ് ഓഫ് എ ലെജൻഡ്- പാര്‍ട്ട് 1’ബോക്സ് ഓഫീസിൽ വൻ വിജയം നേടി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് 20 ദിവസത്തിനുള്ളിൽ 1,735 കോടി രൂപയിലധികം കളക്ഷൻ നേടിയ ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യാഷുമാണ് അഭിനയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ, രാമായണത്തിലെ സീതയായി സായ് പല്ലവി അനുയോജ്യയല്ലെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ് നടി കജോളിന്റെ സഹോദരിയും അഭിനേത്രിയുമായ തനിഷ മുഖര്‍ജി.

ADVERTISEMENT

‘വൈകിയാണെങ്കിലും ഒടുവിൽ രാമായണം കണ്ടു! എന്റെ അഭിപ്രായം ഇതാണ്... മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എടുത്തു പറയേണ്ടതുണ്ട്. രൺബീർ കപൂർ ശ്രീരാമനായി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ‘അനിമൽ’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിഷ്ടപ്പെട്ട എനിക്ക്, അദ്ദേഹത്തെ ശ്രീരാമനായി കാണുമ്പോൾ ഒരുപക്ഷേ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ, അത്ഭുതകരമെന്നു പറയട്ടെ, അദ്ദേഹം ആ വേഷത്തിന് തികച്ചും അനുയോജ്യനാണ്. സായ് പല്ലവി മികച്ചൊരു നടിയാണെന്നതിൽ സംശയമില്ല, പക്ഷേ സീതയുടെ വേഷത്തിലേക്ക് അവർ ഒട്ടും ചേരുന്നില്ലെന്ന് എനിക്ക് തോന്നി. അത് സിനിമയുടെ ദൃശ്യാനുഭവത്തിൽ നിന്ന് എന്നെ പൂർണ്ണമായും അകറ്റുന്നു.

എന്നാൽ സിനിമയിലെ ദൃശ്യങ്ങൾ, കഥ, അഭിനയം എന്നിവയെല്ലാം അതിമനോഹരമാണ്....രാവണനായി എത്തിയ യാഷ് ഗംഭീര പ്രകടനമാണ് നടത്തിയത്... പ്രതീക്ഷകൾക്കും അപ്പുറം, തന്റെ കഥാപാത്രത്തെ അദ്ദേഹം അങ്ങേയറ്റം പൂർണ്ണതയോടെ അവതരിപ്പിച്ചിരിക്കുന്നു... ശ്രീരാമനായും രാവണനായും അഭിനയിച്ചവർ തങ്ങളുടെ കഥാപാത്രങ്ങളെ അത്രത്തോളം തന്മയത്വത്തോടെ ഉൾക്കൊണ്ടിട്ടുണ്ട്! രാമന് ഒത്ത എതിരാളിയാണ് രാവണൻ! തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം...’ എന്നാണ് തനിഷ എക്സില്‍ കുറിച്ചിരിക്കുന്നത്.

ADVERTISEMENT

സായ് പല്ലവിയെ സീതയായി തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമാണെന്ന ു പറയുന്ന ഈ പോസ്റ്റിനു വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും നിരവധി പേരുടെ പിന്തുണയും കിട്ടുന്നുണ്ട്.

Tanishaa Mukerji criticizes Sai Pallavi's casting in Ramayana:

Ramayana has emerged as a massive box office success, grossing over 1,735 crores within twenty days of its theatrical release. Directed by Nitesh Tiwari, the epic mythological film features Ranbir Kapoor as Lord Rama, Sai Pallavi as Sita, and Yash as Ravana. Recently, actress Tanishaa Mukerji shared her mixed review of the movie on social media after finally watching it. While she heavily praised the stellar performances delivered by Ranbir Kapoor and Yash, she expressed her dissatisfaction with Sai Pallavi being cast as Sita. According to her statement, Sai Pallavi's portrayal did not fit the character and somewhat distracted her from the visual experience of the film. Conversely, she lauded the direction, overall storytelling, and grand visual aesthetics that made the epic a must-watch cinematic experience. Her controversial statement regarding the female lead has sparked intense debates and diverse reactions across various social media platforms.

ADVERTISEMENT
ADVERTISEMENT