നാടകത്തില്‍ സാരിയുടുത്ത് അഭിനയിച്ചതിന് അച്ഛൻ തന്നെ ലെതർ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദ്ദിച്ചെന്നും തനിക്ക് അഭിനയത്തോടുള്ള താല്പര്യം കാരണം അച്ഛൻ തന്നെ കൊല്ലാൻ പോലും ആഗ്രഹിച്ചിരുന്നുവെന്നും നടനും എംപിയുമായ രവി കിഷൻ. അഭിനയരംഗത്തേക്ക് കടന്നുവന്ന ആദ്യകാലത്ത് നേരിട്ട എതിർപ്പുകളും കുടുംബത്തിലെ സംഘർഷങ്ങളും കോഫി വിത്ത് കരൺ എന്ന ടോക്ക് ഷോയില്‍ തുറന്നു പറയുകയായിരുന്നു അദ്ദേഹം.
അച്ഛൻ പൂജാരി ആയിരുന്നു. ഒപ്പം പാൽക്കച്ചവടവും നടത്തിയിരുന്നു. താൻ അച്ഛന്റെ പാത തിരഞ്ഞെടുക്കണമെന്നെ ഒരു സർക്കാർ ജോലി നേടണമെന്നോ ആണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ ചെറുപ്പം മുതലേ നാടകത്തോടും അഭിനയത്തോടുമായിരുന്നു തനിക്കു താല്പര്യം. നാടകത്തിൽ സാരിയുടുത്ത് അഭിനയിച്ചതിന് അച്ഛൻ ലെതർ ബെൽറ്റ് കൊണ്ട് അതിക്രൂരമായി മർദ്ദിച്ചു. അച്ഛന്റെ ഉപദ്രവം കൂടിയപ്പോള്‍ തന്റെ ജീവൻ തന്നെ അപകടത്തിലാണെന്ന് അമ്മയ്ക്ക് തോന്നിയെന്നും തുടർന്ന് അമ്മയാണ് വീടുവിട്ടു പോകാൻ സഹായിച്ചതെന്നും രവി കിഷൻ വ്യക്തമാക്കി.
ADVERTISEMENT
‘‘തല്ലല്ലോ അച്ഛാ എന്ന് ഞാൻ പറഞ്ഞു. കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് കരുതി അച്ഛൻ എന്നെ കൊല്ലാൻ വരെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അമ്മ എന്നെ അവിടെനിന്ന് രക്ഷപ്പെടാൻ സഹായിച്ചത്’’. - രവി കിഷൻ പറഞ്ഞു.
ADVERTISEMENT
Ravi Kishan Reveals Brutal Abuse by Father Over Acting:
Ravi Kishan recently shared the harrowing details of his early life struggles on a popular talk show, revealing deep family conflicts over his passion for acting. Acting was his ultimate dream, but his father fiercely opposed it and wanted him to pursue a traditional path or a government job. Once, after seeing him perform in a drama dressed in a sari, his furious father brutally beat him with a leather belt. The physical abuse became so severe that his mother feared for his life and ultimately helped him flee their home. Family honor had blinded his father to the point where he reportedly even wished to kill him for bringing shame upon them. Escaping that abusive environment marked the beginning of a difficult yet determined journey toward his eventual success in the entertainment industry. Today, he stands as a successful actor and Member of Parliament, having overcome those early adversities.