ADVERTISEMENT

കൊല്ലം സുധിയുടെ മൂത്തമകന്‍ കിച്ചു സുധിയുടെ വെളിപ്പെടുത്തലും തൊട്ടുപിന്നാലെ രേണു സുധിയുടെ വിശദീകരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. കിച്ചു സുധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയ രേണു സുധി പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രതികരിച്ചത്. സുധിയുടെ മൃതദേഹം കൊണ്ടുവരാൻ താൻ പോയിട്ടില്ലെന്നും മരണവാർത്ത അറിഞ്ഞ നിമിഷം വീട്ടിൽ തളർന്നു കിടക്കുകയുമായിരുന്നുവെന്ന് രേണു പറയുന്നു. 

രേണുവിന്റെ വാക്കുകള്‍

ADVERTISEMENT

‘‘എന്റെ മനുഷ്യരെ നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്. സുധി ചേട്ടൻ മരിച്ചു കിടന്നപ്പോൾ ഞാൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി കഴിച്ചെന്നോ? നിങ്ങൾക്ക് നാണമാകുന്നില്ലേ? സുധി ചേട്ടൻ മരിച്ച് അടക്കുന്നതുവരെ ഞാന്‍ ഒന്നും കഴിച്ചിട്ടില്ല, കിച്ചു എന്തോ തന്നപ്പോഴാണ് ഞാൻ കുറച്ച് വെള്ളമിറക്കുന്നത്. അന്നത്തെ ദിവസം പച്ചവെള്ളം കുടിച്ചിട്ടില്ല. സുധിച്ചേട്ടന്റെ മൃതശരീരം കൊണ്ടുവരാൻ പോയിട്ടില്ല. 

ചേട്ടന്‍ മരിച്ച് പിറ്റേ ദിവസമാണ് അദ്ദേഹത്തെ കാണുന്നത്. അറിയാത്ത കാര്യങ്ങൾ സംസാരിക്കരുത്. ഞാൻ അവിടെ തളർന്നു കിടക്കുകയായിരുന്നു. നിങ്ങൾ എന്തിനാണ് കള്ളത്തരം പറയുന്നത്. ചേട്ടന്റെ മൃതശരീരം കൊണ്ടുവരാൻ ഞാൻ പോയിട്ടില്ല. എന്ത് കാര്യമായാലും സത്യമറിഞ്ഞിട്ടു സംസാരിക്കൂ.

ADVERTISEMENT

ഈ പ്രശ്നങ്ങൾക്കെല്ലാം മൂല കാരണം എന്താണെന്ന് ചിന്തിച്ചു. അപ്പോഴാണ് ഒരു വിഡിയോ കണ്ടത്. നിരവധി പെൺകുട്ടികളെയും ആൺകുട്ടികളെയും തകർക്കുന്ന സ്ത്രീ. പ്രത്യേകിച്ച് എന്നെ ലക്ഷ്യം കരുവാക്കുന്ന സ്ത്രീ. നിങ്ങളിൽ പലരും അത് കണ്ട് കാണും. അത് കണ്ടപ്പോൾ എനിക്ക് ഏകദേശമൊക്കെ മനസിലായി. മാനിപ്പുലേറ്റിങ് എല്ലാം നടന്നിട്ടുണ്ട്. എനിക്ക് ഒന്നും പറയാനില്ല. എനിക്ക് ആരോടും പിണക്കവും പരിഭവങ്ങളുമില്ല. 

ഞാൻ എല്ലാമൊന്നും പറഞ്ഞിട്ടില്ല. ഞാൻ പറയാൻ തുടങ്ങി കഴിഞ്ഞാൽ ഇത് ഇവിടെ ഒന്നും തീരത്തില്ല. അറിയുന്നവർക്ക് അറിയാം. ഞാനും ഒരുപാട് അനുഭവിച്ചിട്ട് തന്നെയാണ് ഇപ്പോൾ ഇവിടെ നിൽക്കുന്നത്. ചേട്ടൻ ഉള്ളപ്പോഴും ഇല്ലാത്ത സമയത്തും. എല്ലാവർക്കും എന്റെ കുറ്റം കാണാനാണ് നേരം.

ADVERTISEMENT

അന്ന് എനിക്ക് 24 വയസ്സ്, അന്ന് പതിനൊന്ന് വയസുള്ള കുട്ടിയുടെ അമ്മയായി പൂർണമായും ഞാൻ മാറിയിരുന്നു. അതാരും ഓർക്കുന്നില്ല, ഇന്നുവരെ കൈ കൊണ്ട് ഉപദ്രവിച്ചിട്ടില്ല. അങ്ങനെ ഉപദ്രവിച്ചവരും ഉണ്ടെന്ന കഥകൾ ചേട്ടന്റെ വായിൽ നിന്നു തന്നെ കേട്ടിട്ടുണ്ട്. ഞാൻ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നതെന്ന് എനിക്ക് അറിയില്ല.

ഫെയ്സ്ബുക് പോസ്റ്റ് കണ്ടപ്പോൾ എനിക്ക് മനസിലായി ആരാണ് എവിടെയാണ് പ്രശ്നം ഉണ്ടാക്കിയതെന്ന്. എന്നെ ഇപ്പോഴും സ്നേഹിക്കുന്ന ഒരുപാട് നല്ല ആളുകൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. എന്റെ ലൈഫിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം വരെ എന്നെ കോൺടാക്ട് ചെയ്തു. ആവശ്യമുള്ളത് ഞാൻ കൊടുത്തിട്ടുമുള്ള അമ്മയാണ് ഞാൻ. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാൻ കൺഫ്യൂസ്ഡ് ആണ്. 

സുധി ചേട്ടൻ വരുന്നതിന് മുമ്പും ശേഷവുമുള്ള എന്റെ ലൈഫ് സ്റ്റോറി പറഞ്ഞ് കഴിഞ്ഞാൽ ഇവിടെയൊന്നും തീരില്ല. എന്നെ കൊണ്ട് അതൊന്നും പറയിപ്പിക്കരുത്... പ്ലീസ്.’’

Renu Sudhi's Emotional Response to Son's Allegations:

The recent controversy surrounding Malayalam actor Kollam Sudhi involves his elder son Kichu Sudhi's revelations and the subsequent explanation from his stepmother, Renu Sudhi. Renu Sudhi, responding to Kichu Sudhi's allegations, tearfully clarified her position, denying claims of not attending to Sudhi's body and stating she was unwell at home upon hearing the news.

ADVERTISEMENT