ADVERTISEMENT

മലയാളികളുടെ മാനസപുത്രിയാണ് ശ്രീകല ശശിധരൻ. മലയാളം സീരിയൽ ചരിത്രത്തിലെ സൂപ്പർഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നായ ‘എന്റെ മാനസപുത്രി’യിലെ സോഫിയ എന്ന നായികാ കഥാപാത്രം ശ്രീകലയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. സോഫിയയുടെ സങ്കടങ്ങൾ തങ്ങളുടെ വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാർ. സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് മലയാളി സോഫിയയെയും അതു വഴി ശ്രീകലയെയും ഹൃദയത്തോട് ചേർത്തത്. ‘എന്റെ മാനസപുത്രി’ക്കു ശേഷം നിരവധി ഹിറ്റ് സീരിയലുകളിൽ പ്രധാന വേഷത്തിൽ തിളങ്ങിയ ശ്രീകല കഴിഞ്ഞ കുറച്ചു കാലമായി അഭിനയരംഗത്തു നിന്നു പൂർണമായി മാറി നിൽക്കുകയാണ്.

ഇപ്പോള്‍ ജീവിത്തിലേക്ക് ഒരു പൊന്നോമന കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ശ്രീകല. കഴിഞ്ഞ വർഷം നവംബർ രണ്ടിന് ശ്രീകലയ്ക്കും ഭർത്താവ് വിപിനും ഒരു മകൾ ജനിച്ചു. സാൻവിത എന്നാണ് മോൾക്ക് പേരിട്ടിരിക്കുന്നത്. സാംവേദാണ് ദമ്പതികളുടെ ആദ്യത്തെ കൺമണി.

ADVERTISEMENT

കുടുംബത്തോടൊപ്പമുള്ള ശ്രീകലയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. താരം സോഷ്യൽ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.

ഭർത്താവിനും മകനുമൊപ്പം യുകെയിലെ ഹോർഷാമിൽ താമസിക്കുകയായിരുന്ന ശ്രീകല, ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ഈ വർഷം മാർച്ചിലാണ് തിരികെ കേരളത്തിലെത്തിയത്. തിരുവനന്തപുരത്താണ് താരം ഇപ്പോൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT