‘ഏറ്റവും നല്ല സഹോദരന്‍, ഏറ്റവും നല്ല സുഹൃത്ത്’: അഭിജിത് പോളിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമല പോള്‍ Amala Paul's Sweet Birthday Message for Brother Abhijith
Mail This Article
സഹോദരന്‍ അഭിജിത് പോളിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മനോഹരമായ കുറിപ്പ് പങ്കുവച്ച് നടി അമല പോള്‍.
‘ജന്മദിനാശംസകള്‍ ജിത്തേട്ടാ. ഏറ്റവും നല്ല സഹോദരന്‍, ഏറ്റവും നല്ല സുഹൃത്ത്, പിന്നെ ഇളൈയുടെ ഏറ്റവും പ്രിയപ്പെട്ട ചാച്ചാ. നിങ്ങളെപ്പോലെ എന്നെ ചിരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. നിങ്ങളുടെ നിരുപാധികമായ സ്‌നേഹവും ലാളനയും കൊണ്ട് എന്നെ എപ്പോഴും ഒരു കൊച്ചു കുട്ടിയെപ്പോലെ തോന്നിപ്പിക്കുന്നതിന് നന്ദി. നിങ്ങളാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം.നിങ്ങളെ ഒരു അച്ഛനായി കാണാന്‍ എനിക്ക് കാത്തിരിക്കാനാവില്ല. നിങ്ങള്‍ക്ക് എപ്പോഴും സ്‌നേഹവും സന്തോഷവും ഐശ്വര്യവും നേരുന്നു’ എന്നാണ് അമല കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് അഭിജിത് പോളിനും ഭാര്യ അല്‍ക്ക കുര്യനും കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന സന്തോഷം അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.