‘എന്റെ ഏറ്റവും പ്രിയപ്പെട്ട രാജകുമാരീ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു’: മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ Dulquer Salmaan's Heartfelt Birthday Wish for Daughter Maryam
Mail This Article
×
മകൾ മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. മറിയത്തിന്റെ ഒൻപതാം ജൻമദിനമാണിത്.
‘ക്യാമറയില്‍ പകര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള ചെറിയ വ്യക്തി, കൂടെ യാത്ര ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള ചെറിയ വ്യക്തി, കൂട്ടു കൂടാന്‍ ഏറ്റവും നല്ല ചെറിയ വ്യക്തി. എന്റെ പ്രിയപ്പെട്ട ചെറിയ വലിയ വ്യക്തിക്ക് 9-ാം ജന്മദിനാശംസകള്‍ നേരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട രാജകുമാരി, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്നാണ് മകളുടെ മനോഹരചിത്രങ്ങൾ പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്. നിരവധി ആരാധകരാണ് ദുല്‍ഖറിന്റെ പോസ്റ്റിനു താഴെ മറിയത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തുന്നത്.
ദുൽഖറിന്റെയും ഭാര്യ അമാല്‍ സൂഫിയയുടെയും മകളാണ് മറിയം. ആര്‍ക്കിടെക്റ്റ് ആയ അമാലും ദുല്‍ഖറും 2011ല്‍ ആണു വിവാഹിതരായത്.
Dulquer Salmaan's Heartfelt Birthday Wish for Daughter Maryam: