മലയാളത്തിന്റെ യുവതാരം നസ്ലിന് കെ. ഗഫൂര്‍ 26ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. 'ഡാ കൊച്ചെര്‍ക്കാ, ഹാപ്പിയസ്റ്റ് ബെര്‍ത്ത്ഡേ ചക്കരേ, ഹാപ്പിയസ്റ്റ് ബെര്‍ത്ത്ഡേ, നല്ലൊരു ദിവസവും നല്ലൊരു വര്‍ഷവുമാവട്ടെ..' എന്നാണ് നസ്ലിന്റെ ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്.
'ലോക; ചാപ്റ്റര്‍ വണ്‍ ചന്ദ്ര'യാണ് ദുല്‍ഖറും നസ്ലിനും ഒന്നിച്ചഭിനയിച്ച ചിത്രം. കല്യാണി പ്രിയദര്‍ശനായിരുന്നു ചിത്രത്തില്‍ നായിക. സിനിമയുടെ പ്രൊമോഷനിടെ നസ്ലിന് വളരെ ക്യൂട്ടാണെന്നും തനിക്ക് ബാഗിലിട്ട് വീട്ടില്‍ കൊണ്ടുപോവാന്‍ തോന്നിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.
മറ്റു നിരവധി പ്രമുഖര്‍ നസ്ലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തി. 'പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍സ്റ്റാര്‍... ഐ ലവ് യൂ നസ്ല' എന്നാണ് 'ലോക' സംവിധായകന്‍ ഡൊമിനിക് അരുണ്‍ കുറിച്ചത്. 'തണ്ണീര്‍മത്തന്‍ ദിനങ്ങളി'ല്‍ നായകന്റെ സുഹൃത്തായി എത്തിയ നസ്ലിന് ഇന്ന് മലയാളത്തിന്റെ പ്രിയതാരമാണ്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസാ'ണ് ഒടുവില്‍ പുറത്തുവന്ന നസ്ലിന്റെ ചിത്രം.