ചരിത്രവിജയം നേടി ഇൻഡസ്ട്രി ഹിറ്റിലേക്കു കുതിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയുടെ സക്സസ് ട്രെയിലർ എത്തി. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ആഗോള തലത്തിൽ 300 കോടിയിലേക്ക് കുതിപ്പ് തുടരുകയാണ്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ കലക്ഷൻ റിലീസ് ചെയ്ത് വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് 300 കോടിയിലേക്ക് അടുക്കുന്നത്.
ADVERTISEMENT
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്.
ADVERTISEMENT
Historic Success: 'Bethlehem Kudumbam Unit' Races Towards 300 Crore Global Box Office:
Bethlehem Kudumbam Unit, a Malayalam film starring Nivin Pauly and Mamitha Baiju, is rapidly approaching a global box office collection of 300 crore. Directed by Girish AD and produced by Bhavana Studios, the movie has achieved historic success since its Onam release. The film is receiving widespread appreciation not only in Malayalam but also in its Tamil and Telugu versions, along with strong responses from other Indian states and international markets. Featuring a star-studded cast including Sangeeth Pratap, Suresh Krishna, Bindu Panicker, and Vinay Forrt, the technical team comprises Ajmal Sabu for cinematography, Vishnu Vijay for music, and Akash Joseph Varghese as editor. Its swift climb to such a significant financial milestone underscores its widespread appeal and critical acclaim.