ഒരാൾക്ക് സൂപ്പർ ഹിയറിങ് ശക്തി കിട്ടിയാൽ എന്തൊക്കെ സംഭവിക്കും ? ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ട്രെയിലർ
It's a Medical Miracle: Malayalam Film Trailer Captures Attention
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സിനിമയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. സെപ്റ്റംബർ 18 ന് ചിത്രം തിയറ്ററുകളിലെത്തും. ഡോക്ടർ പോൾസ് എന്റർടൈൻമെന്‍റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികയാകുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചത് നടി നിലീൻ സാന്ദ്ര.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു.
ADVERTISEMENT
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ – രാകേഷ് ചെറുമഠം, സംഗീതം – മുജീബ് മജീദ്, സൗണ്ട് ഡിസൈൻ – നിക്സൺ ജോർജ്.
ADVERTISEMENT
It's a Medical Miracle: Malayalam Film Trailer Captures Attention:
Medical Miracle, a new Malayalam film starring Sangeeth Pratap and Sharafudheen, is generating buzz with its recently released trailer. The movie, directed by debutant Shyamin Gireesh, is set to premiere in theaters on September 18th. Produced by Doctor Pauls Entertainment and Dream Big Films, the plot centers on Sangeeth Pratap's character gaining super hearing abilities after waking from a coma. Akhila Bhargavan plays the female lead, and the story, screenplay, and dialogues are penned by actress Nileen Sandra. The film boasts a strong supporting cast, including Kottayam Nazeer and Anand Manmathan.