രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാരിയർ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളിലെത്തുന്ന ‘ഒടിയ’ന്റെ ചിത്രീകരണത്തിന് തുടക്കമായി. സിനിമയുടെ പൂജാ ചടങ്ങില്‍ പൃഥ്വിരാജ്, മഞ്ജു വാരിയർ, സുപ്രിയ മേനോൻ, രാഹുൽ സദാശിവൻ, മല്ലിക സുകുമാരൻ എന്നിവർ പങ്കെടുത്തു.
ചിത്രം നിർമിക്കുന്നത് കരൺ ജോഹറിന്റെ നിർമാണക്കമ്പനിയായ ധർമ പ്രൊഡക്‌ഷൻസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ്. ധർമ പ്രൊഡക്‌ഷൻസിന്റെ ആദ്യ മലയാള സംരംഭം കൂടിയാണ് ഈ സിനിമ. പൃഥ്വിരാജിന് 10 ദിവസത്തെ ചിത്രീകരണം മാത്രമാകും സിനിമയിൽ ഉണ്ടാകുക. മഞ്ജു വാരിയർക്ക് 15 ദിവസവും.
ADVERTISEMENT
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഹൊറർ ത്രില്ലറായാണ് ഒരുങ്ങുന്നത്. സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. സത്യവും മായയും തമ്മിലുള്ള യുദ്ധം എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ. ക്രിസ്റ്റോ സേവ്യർ ആണ് സംഗീതം.
റെഡ് റെയ്ൻ, ഭൂതകാലം, ഡയീസ് ഈറൈ എന്നീ സിനിമകൾക്കുശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ നോക്കികാണുന്നത്.
ADVERTISEMENT
മോഹൻലാല്‍ നായകനായി ഇതിനു മുമ്പ് ‘ഒടിയൻ’ എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഹരികൃഷ്ണൻ തിരക്കഥ എഴുതിയ സിനിമ ശ്രീകുമാർ മേനോൻ ആയിരുന്നു സംവിധാനം ചെയ്തത്. മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മഞ്ജു വാരിയർ ആയിരുന്നു നായിക.
കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക’ സിനിമയിലും ഒടിയൻ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ദുൽഖർ സൽമാൻ ആണ് ഒടിയനായി എത്തിയത്. ‘ലോക’യുടെ രണ്ടാം ഭാഗമായ ചാത്തനിലും ഈ കഥാപാത്രം മുഴുനീള വേഷത്തിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍.
ADVERTISEMENT
Prithviraj and Manju Warrier's New Horror Thriller:
Odiyaan, a horror thriller starring Prithviraj Sukumaran and Manju Warrier, has begun filming under the direction of Rahul Sadasivan. The film is a joint production by Dharma Productions, marking their debut in Malayalam cinema, and Prithviraj Productions. Both lead actors will have limited screen time, with Prithviraj shooting for 10 days and Manju Warrier for 15 days. The movie, which also features actors like Mallika Sukumaran, is slated for release in multiple languages including Malayalam, Tamil, Telugu, Kannada, and Hindi. Its tagline, 'The war between truth and illusion,' hints at a compelling narrative. This project garners significant anticipation as it is Rahul Sadasivan's next directorial venture after 'Red Rain,' 'Bhootakalam,' and 'Days of yore,' and builds upon the legacy of the 'Odiyaan' character, previously portrayed by Mohanlal and Dulquer Salmaan.