32 വർഷത്തിനു ശേഷം ‘ക്ലാസിസ് കൂട്ടുകെട്ട്’ ഒന്നിക്കുമ്പോൾ...‘പദയാത്ര’ ട്രെയിലർ എത്തി
Mammootty and Adoor Gopalakrishnan Reunite for 'Padayatra'; Trailer Released
മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പദയാത്ര’ സിനിമയുടെ ട്രെയിലർ എത്തി. 32 വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന പദയാത്ര സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സംവദിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ. മമ്മൂട്ടി ഡോക്ടറുടെ വേഷത്തിലെത്തുന്ന ചിത്രം ഒരു പീരിയഡ് ഡ്രാമയാണ്.
ADVERTISEMENT
ഗ്രേസ് ആന്റണി, ഇന്ദ്രൻസ്, അലിയാർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക.
Mammootty and Adoor Gopalakrishnan Reunite for 'Padayatra'; Trailer Released:
Padayatra, the highly anticipated film starring Mammootty and directed by Adoor Gopalakrishnan, has released its trailer, marking their reunion after 32 years. Produced under Mammootty Company, the film appears to be a socially relevant period drama where Mammootty portrays a doctor. Other key roles are played by Grace Antony, Indrans, and Aliyar, with the story, screenplay, and dialogues penned by Adoor Gopalakrishnan and K. V. Mohankumar. Waferer Films, owned by Dulquer Salmaan, will handle the film's distribution in Kerala. The technical team includes Shehnad Jalal for cinematography, Mujeeb Majeed for music, and Praveen Prabhakar for editing.