‘20വയസ്സിൽ കണ്ടുമുട്ടി 30 വയസ്സിൽ വിവാഹം, എന്റെ സാന്ത്വനം... സന്തോഷം... ഇപ്പോൾ എന്റെ ഭർത്താവും...’! വിവാഹചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ
Actress Ahana Krishna Ties the Knot with Nimish Ravi
‘20-ാം വയസ്സിൽ കണ്ടുമുട്ടി, 30-ാം വയസ്സിൽ വിവാഹം കഴിച്ചു!. എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, എന്റെ സാന്ത്വനം, സന്തോഷം, ഇപ്പോൾ എന്റെ ഭർത്താവും! നിന്നോടൊപ്പം എന്റെ ഹൃദയം എപ്പോഴും പതുക്കെയും ഉറപ്പോടെയും കൃത്യമായ താളത്തിലും മിടിക്കുന്നു.
ഒരുമിച്ച് പ്രായമാകുന്നതിനും, നമുക്ക് മാത്രമായി ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും... ജീവിതകാലം മുഴുവൻ, അതിനപ്പുറവും നമ്മൾ ഒരേ ടീമായിരിക്കും!
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഞാൻ കണ്ട സ്വപ്നം അതേപടി യാഥാർത്ഥ്യമാക്കാൻ അവിശ്വസനീയമായ ഒരുപാട് പേർ എന്നോടൊപ്പം കൈകോർത്ത് പ്രവർത്തിച്ചു’ എന്നാണ് വിവാഹചിത്രങ്ങൾ പങ്കുവച്ച് അഹാന കുറിച്ചത്.
ADVERTISEMENT
‘അമ്മു–നിമു’ ഹാഷ്ടാഗോടെയാണ് അഹാനയുടെ പോസ്റ്റ്.
കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകൾക്ക് നടൻ ദുൽഖർ സൽമാന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു.
ADVERTISEMENT
Actress Ahana Krishna Ties the Knot with Nimish Ravi:
Actress Ahana Krishna shared her wedding photos with cinematographer Nimish Ravi on Instagram. She expressed her deep bond with her husband, whom she met at 20 and married at 30, calling him her best friend, lover, partner, and soulmate. Ahana highlighted the collaborative effort of many individuals who helped make her dream wedding a reality. The private ceremony, attended by close family and friends, took place at Taj Resort in Kovalam. Actor Dulquer Salmaan was notably present at the wedding festivities. The post was accompanied by the hashtag '#Ammu-Nimu'.