ADVERTISEMENT

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ‘തിരക്കഥ’ സിനിമയിലെ അജയചന്ദ്രനും മാളവികയുമായി അനൂപ് മേനോനും പ്രിയ മണിയും തങ്ങളുടെ കരിയറിലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ, ലണ്ടനില്‍ വച്ച് പ്രിയ മണിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അനൂപ്.

‘അജയചന്ദ്രനും മാളവികയും ദശാബ്ദങ്ങൾക്ക് ശേഷം തീർത്തും വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ കണ്ടുമുട്ടുന്നു... ലണ്ടനിൽ വച്ച് പ്രിയയെ കുടുംബത്തോടൊപ്പം കണ്ടത് വലിയൊരു അത്ഭുതമായിരുന്നു.... ‘തിരക്കഥ’ പുറത്തിറങ്ങി 18 വർഷം കഴിഞ്ഞിട്ടും ആ മികച്ച രഞ്ജിത്ത് ചിത്രത്തിന്റെ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ സജീവമാണ്... എന്റെ ആദ്യത്തെ സംസ്ഥാന അവാർഡും ഫിലിംഫെയറും നേടിത്തന്ന ഒരു ചിത്രം... എന്റെ അരികിൽ നിൽക്കുന്ന ഈ മികച്ച നടിയുടെ പിന്തുണയില്ലാതെ അത് സാധ്യമാകുമായിരുന്നില്ല.’ എന്നാണ് പ്രിയ മണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അനൂപ് കുറിച്ചത്.

ADVERTISEMENT

രഞ്ജിത്തിന്റെ സംവിധാനത്തിൽ 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘തിരക്കഥ’. പ്രിയ മണി, അനൂപ് മേനോൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയകഥകളിൽ ഒന്നാണ്.

ADVERTISEMENT
Anoop Menon Shares Joyful London Encounter with Priyamani, Reflects on 'Thirakkatha' Legacy:

Anoop Menon, who played Ajayachandran in the acclaimed film 'Thirakkatha', recently met Priyamani, who portrayed Malavika, in London. This reunion holds significance as their performances in the Ranjith directorial were highly praised, with the film marking 18 years since its release. Anoop shared his joy on social media, describing the encounter as a wonderful surprise and reminiscing about the film that earned him his first state and Filmfare awards. He acknowledged Priyamani's crucial support in achieving this milestone. 'Thirakkatha', released in 2008, is considered one of Malayalam cinema's finest love stories, also starring Prithviraj Sukumaran.

ADVERTISEMENT
ADVERTISEMENT