‘മമ്മൂട്ടിയെ കാണാനും കുറച്ചുസമയം ഒപ്പം ചെലവഴിക്കാനും കഴിഞ്ഞു’: സന്തോഷം പങ്കുവച്ച് കൃഷ്ണകുമാർ
Mammootty Honored with Best Actor Award at National Ceremony
മലയാളസിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നടന്‍ കൃഷ്ണകുമാർ.
‘ഗുജറാത്തിലെ കേവഡിയയിൽ വെച്ചുനടന്ന ദേശീയ ചലച്ചിത്ര അവാർഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് ശ്രീ മമ്മൂട്ടിയെ കാണാനും കുറച്ചുസമയം ഒപ്പം ചെലവഴിക്കാനും കഴിഞ്ഞതിൽ സന്തോഷം. ഒപ്പം നാലാം തവണയും മികച്ച നടനുള്ള പുരസ്‌കാരം കേരളത്തിലേക്ക് കൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ ’എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചത്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഭാര്യ സുൽഫത്തിനൊപ്പമാണ് അദ്ദേഹം ചടങ്ങിനെത്തിയത്.
ADVERTISEMENT
Mammootty Honored with Best Actor Award at National Ceremony:
Mammootty received the Best Actor award for his performance in 'Bhramayugam' at the National Film Awards ceremony in K Vedia, Gujarat. Actor Krishnakumar shared photos and expressed his happiness at meeting Mammootty and congratulating him on his fourth Best Actor award. Mammootty attended the event with his wife, Sulfa. The award recognized his portrayal in Rahul Sadasivan's film 'Bhramayugam'. Krishnakumar lauded Mammootty's achievement as a significant one for Kerala cinema. This event highlights the recognition of Malayalam cinema on a national platform.