‘വളരുമ്പോൾ ഞങ്ങളുടെ കുട്ടികളോട് അഭിമാനത്തോടെ പറയാൻ നിമിഷിനും എനിക്കും ഇപ്പോൾ ഒരു വലിയ കാര്യമുണ്ട്’: ചിത്രങ്ങളുമായി അഹാന
Ahana Krishna Shares Joyful 'Ammu - Nimmu' Carnival Photos from Pre-Wedding Festivities
അടുത്തിടെയായിരുന്നു ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും നടി അഹാന കൃഷ്ണയുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ഇപ്പോഴിതാ, ചടങ്ങുകളിൽ നിന്നുള്ള കൂടൂതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അഹാന.
ADVERTISEMENT
വിവാഹച്ചടങ്ങിനും സംഗീതിനും മുൻപായി നടത്തിയ, പ്രീ വെഡ്ഡിങ് ഇവന്റായ ‘അമ്മു – നിമ്മു’ കാർണിവലിന്റെ ചിത്രങ്ങളാണിവ. ബേബി ബ്ലൂ തീമിലുള്ള വസ്ത്രങ്ങളണിഞ്ഞ തീം പാർട്ടിയായിരുന്നു ഇത്.
‘കല്യാണത്തിനും സംഗീതിനുമൊക്കെ മുമ്പ്, ഞങ്ങളുടെ സ്വന്തം ‘അമ്മു നിമ്മു കാർണിവൽ’ ഉണ്ടായിരുന്നു. റൈഡുകളും ഗെയിമുകളും അടങ്ങാത്ത സന്തോഷവും പഞ്ഞിമിട്ടായി ആകാശവും നിറഞ്ഞ എന്റെ സ്വന്തം ലാലാ ലാൻഡ്. എന്റെ എറ്റവും മികച്ച ദിവസങ്ങളിലൊന്ന്.
ADVERTISEMENT
വളരുമ്പോൾ ഞങ്ങളുടെ കുട്ടികളോട് അഭിമാനത്തോടെ പറയാൻ നിമിഷിനും എനിക്കും ഇപ്പോൾ ഒരു വലിയ കാര്യമുണ്ട്: ഞങ്ങളുടെ കല്യാണത്തിന് ഒരു ജയന്റ് വീൽ തന്നെ ഉണ്ടായിരുന്നു’.– ചിത്രങ്ങൾ പങ്കുവച്ച് അഹാന കുറിച്ചു.
Ahana Krishna, a Malayalam actress, recently shared more photos from her pre-wedding event, 'Ammu - Nimmu' carnival, held before her wedding to cinematographer Nimish Ravi. This themed party, with a baby blue dress code, was a joyous occasion filled with rides and games, reminiscent of a 'lalaland'. Ahana expressed her excitement about the event, highlighting the presence of a giant wheel as a memorable aspect they can share with their future children. The intimate wedding ceremony itself saw the attendance of close friends and family, with visuals quickly going viral online.