പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്ലർ പാർട്ടി Deux’. വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിലെ ടൊവിനോ തോമസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ‘നരകം ശൂന്യമാണ്, എല്ലാ പിശാചുക്കളും ഇവിടെയുണ്ട്’ ഷെയ്ക്സ്പിയറിന്റെ പ്രശസ്തമായ വാചകത്തോടൊപ്പമാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. നവംബർ 19 - നാണ് ചിത്രത്തിന്റെ റിലീസ്.
നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരചിത്രത്തിലുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
ADVERTISEMENT
ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ.
ADVERTISEMENT
Tovino Thomas First Look In Amal Neerad Movie Bachelor Party Deux:
Tovino features prominently in the highly anticipated Malayalam action film directed by acclaimed filmmaker Amal Neerad. Bachelor Party Deux has generated massive excitement across social media following the grand reveal of its striking first look poster. Hell is empty and all the devils are here serves as the chilling tagline accompanying the viral promotional image. November nineteen is officially locked in as the theatrical release date for this multi starrer entertainer. An incredible ensemble cast including Naslen, Kunchacko Boban, Soubin Shahir, and Jyothirmayi will share screen space in the movie. Production duties are jointly managed by Amal Neerad Productions, Anwar Rasheed Entertainments, and Fahadh Faasil and Friends banners. Appu Prabhakar handles cinematography while Christo Xavier composes the original musical score for the project.