‘ജയിലർ 2’ ക്ലൈമാക്സിൽ മോഹൻലാലിന് ഡ്യൂപ്പ്; വിവാദമായതോടെ പോസ്റ്റ് നീക്കി മിമിക്രി താരം ജോബി കൊടകര
Jobi Kodakara Reveals He Was Mohanlals Duplicate In Jailer 2
‘ജയിലർ 2’വിൽ മോഹൻലാലിന്റെ കഥാപാത്രത്തിന് ഡ്യൂപ്പ് ചെയ്തെന്ന അപ്രതീക്ഷിത വെളിപ്പെടുത്തലുമായി മിമിക്രി കലാകാരനും നടനുമായ ജോബി കൊടകര. മോഹന്ലാലിന്റെ കഥാപാത്രത്തിന്റെ ലുക്കിൽ ‘ജയിലർ 2’വിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് ജോബി പങ്കുവച്ചത്. സിനിമയുടെ ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജോബി സോഷ്യല് മീഡിയയില് കുറിച്ചു.
‘‘ജയിലർ 2 എന്ന ബ്രഹ്മാണ്ഡ സിനിമ ഇന്ന് ലോകം മുഴുവൻ റിലീസ് ആകുമ്പോൾ അതിന്റെ വളരെ ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. രജനികാന്ത് സാർ എന്ന ലോക മെഗാസ്റ്റാറിനെ നേരിൽ അടുത്തു കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.’’-ജോബിയുടെ പറയുന്നു.
ADVERTISEMENT
ജോബിയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി. ‘ജയിലർ 2’ ക്ലൈമാക്സിൽ കാറിലെത്തുന്നത് മോഹൻലാലിന്റെ ഡ്യൂപ്പ് ആയെത്തിയ ജോബിയാണെന്നാണ് നിഗമനം. സിനിമയില് മോഹൻലാലിന്റെ മിക്ക ഷോട്ടുകളും വെട്ടി കളഞ്ഞതായി മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ മുൻപ് വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ ക്ലൈമാക്സ് സീനിൽ അഭിനയിച്ചത് മോഹൻലാൽ അല്ല, ഡ്യൂപ്പാണെന്ന ജോബി കൊടകരയുടെ ‘വെളിപ്പെടുത്തൽ’ മോഹൻലാൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
സിനിമയുടെ ട്രെയിലറിൽ ഉൾപ്പടെയുള്ള മോഹൻലാലിന്റെ ഭാഗങ്ങൾ സിനിമയിൽ കാണാനില്ലാത്തത് വിവാദമായിരുന്നു. മാത്രമല്ല, രണ്ട് രംഗങ്ങളിൽ മാത്രമാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നതും. ഇത് മോഹൻലാല് ആരാധകരെ നിരാശരാക്കി. മോഹൻലാലിനു ഡ്യൂപ്പ് ചെയ്തത് കുറച്ച് കടുത്തുപോയെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. സംഭവം വിവാദമായതോടെ ജോബി തന്റെ പോസ്റ്റ് നീക്കം ചെയ്തു.
ADVERTISEMENT
Jobi Kodakara Reveals He Was Mohanlals Duplicate In Jailer 2:
Mohanlal appeared as a topic of discussion after mimicry artist and actor Jobi Kodakara revealed that he acted as a duplicate for the Malayalam superstar in the film Jailer 2. Jobi shared location stills on social media wearing Mohanlal's character look and expressed his happiness about being part of the mega-budget movie starring Rajinikanth. Fans were shocked and disappointed as speculations grew that the climax scene featuring Mohanlal's arrival in a car was actually performed by Jobi instead of the actor himself. This revelation follows earlier complaints by the film's costume designer, Jishad Shamsudeen, who stated that many of Mohanlal's shots were cut from the final theatrical version. The controversy intensified when viewers noticed that Mohanlal's appearances were limited to just a couple of scenes, contrary to what was shown in the official trailer. Amid growing backlash from fans who felt using a duplicate was a step too far, Jobi Kodakara deleted his original social media post.