മലയാള സിനിമയിൽ അതീന്ദ്രിയാനുഭവത്തിന്റെ മാസ്മരിക കാഴ്ചകൾ സമ്മാനിച്ച സിനിമയാണ് സന്തോഷ് ശിവന്റെ സംവിധാനത്തിലൊരുങ്ങിയ ‘അനന്തഭദ്രം’. പൃഥ്വിരാജും കാവ്യ മാധവനും മനോജ് കെ.ജയനുമുൾപ്പടെയുള്ള താരങ്ങളുടെ മികച്ച പ്രകടനത്താൽ നിരൂപക പ്രശംസ നേടിയ സിനിമ സുനിൽ പരമേശ്വരന്റെ അതേ പേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്കാരമാണ്.
ഇപ്പോഴിതാ, അനന്തഭദ്രത്തിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി എഐയിൽ ടെ ഒരുക്കിയ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വർഷങ്ങൾക്കിപ്പുറം അനന്ദനും ഭദ്രയും ശിവപുരത്തേക്കു തിരിച്ചെത്തുന്നതാണ് മനോഹരമായി ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
ADVERTISEMENT
ശിവക്കാവും നാഗമാണിക്കവുമെല്ലാം ഇരുവരും വീണ്ടും കാണുന്നതായാണ് വിഡിയോയിൽ. ദിഗംബരനും ചെമ്പനും അടക്കം ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളെയും വിഡിയോയിൽ കാണാം. ‘signature_by_aanand’ എന്ന അക്കൗണ്ടാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ADVERTISEMENT
Ananthabadram AI Video Goes Viral on Social Media:
Ananthabadram AI generated video has taken social media by storm, reimagining the iconic Malayalam fantasy film directed by Santosh Sivan. The original movie, based on Sunil Parameswaran's novel, featured stellar performances by Prithviraj Sukumaran, Kavya Madhavan, and Manoj K. Jayan. This newly surfaced artificial intelligence creation depicts Ananthan and Bhadra returning to the mystical village of Sivapuram years later. Viewers can see the characters revisiting significant locations like the sacred grove and the divine serpent gem. Other memorable figures from the classic thriller, including the antagonist Digambaran and Chemban, also make striking appearances in the clip. The captivating visual concept was shared on Instagram by the user account named signature_by_aanand. Fans of Malayalam cinema have widely appreciated this modern digital tribute to a timeless cinematic masterpiece.