ADVERTISEMENT

കാളിദാസ് ജയറാമിനെ നായകനാക്കി അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ‘മെനി മെനി ഹാപ്പി റിട്ടേൺസ്’ന്റെ വിതരണാവകാശം സ്വന്തമാക്കി ഭാവന സ്റ്റുഡിയോസ്. ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ, ദിലീഷ് പോത്തൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന റിലീസ് ‘ബത്‌ലഹേം കുടുംബയൂണിറ്റ്’ ന്റെ വൻ വിജയത്തിനു ശേഷമാണ് ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. ജൂൺ, മധുരം എന്നീ സിനിമകൾക്കും കേരള ക്രൈം ഫയൽസ് എന്ന സീരീസിനും ശേഷം അഹമ്മദ് കബീർ ഒരുക്കുന്ന ചിത്രമാണിത്.

ഒരു റോം-കോം ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. ലക്ഷ്മി ജ്യോതിഷാണ് നായിക. കാളിദാസിന്റെ അച്ഛൻ കഥാപാത്രമായി ലാൽ ഒരു ശ്രദ്ധേയ വേഷത്തിലെത്തും.

ADVERTISEMENT

മങ്കി ബിസിനസിന്‍റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്. മഹേഷ് ഭുവനേന്ദാണ് ചിത്രസംയോജനം. ജിതിൻ സ്റ്റാനിസ്ലാവസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. 

ADVERTISEMENT
Bhavana Studios Acquires Kalidas Jayaram Starrer Many Many Happy Returns:

Many is the most anticipated upcoming romantic comedy film starring Kalidas Jayaram and directed by Ahmed Kabir. The movie's distribution rights have been officially acquired by the renowned production banner Bhavana Studios. Bhavana Release is taking up this project following the massive box office success of their previous venture. Director Ahmed Kabir is well known for his critically acclaimed works like June, Madhuram, and Kerala Crime Files. The film features Lakshmi Jyothish as the female lead alongside veteran actor Lal in a prominent father role. Monkey Business banner producers Hassan Rasheed and Ahmed Kabir have jointly funded this exciting cinematic project. Govind Vasantha has composed the melodious songs, while Jithin Stanislaus handles cinematography and Mahesh Bhuvanend manages editing.

ADVERTISEMENT
ADVERTISEMENT