ADVERTISEMENT

‘ജയിലർ 2’ വിലെ ഗംഭീര നൃത്തത്തിലൂടെ പ്രേക്ഷക ഇഷ്ടം നേടുകയാണ് നടി ഷംന കാസിം. അതേസമയം താൻ നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

"ഒരു സ്പെഷൽ സോങ്ങ് ചെയ്യുമ്പോൾ പണ്ട് മുതലേ കേൾക്കുന്ന കാര്യമാണ് ഐറ്റം സോങ്ങ് എന്ന ടാഗ് ലൈൻ. എന്നാൽ, ഇതൊരു സ്പെഷൽ സോങ്ങ് തന്നെയാണ്. കോസ്റ്റ്യൂം അവതരിപ്പിച്ച ശൈലി കൊണ്ടും ഇത് സ്പെഷലാണ്. സാധാരണ ഡാൻസർ എന്ന് പറയുമ്പോൾ ആളുകൾ പ്രതീക്ഷിക്കുന്ന ഒരു ഇമേജുണ്ട്, ഫിറ്റായ ബോഡി പക്ഷെ, എന്റെ ശരീരം അതിൽ നിന്ന് വ്യത്യസ്തമാണ്. 

ADVERTISEMENT

എന്നാൽ, ചില സമയങ്ങളിൽ എന്നെ ഞെട്ടിച്ചുകൊണ്ട് ആളുകൾ നൃത്തം ആസ്വദിക്കുന്നതും നന്നായിട്ടുണ്ട് എന്ന് പറയുന്നതും കാണാം. എന്റെ സ്വാഭാവിക ശരീരപ്രകൃതി വിട്ട് വണ്ണം കുറയ്ക്കാൻ ആഗ്രഹമില്ല. നമ്മുടെ ഗ്രേസ് വിട്ടിട്ടുള്ള ഒരു ബോഡി ഷേപ്പിലേക്ക് പോകാൻ എനിക്ക് താല്‍പര്യമില്ല. 

‘കുർച്ചി മടത്തപെട്ടി’ സോങ് ചെയ്ത സമയത്ത് ആളുകൾ എന്നെ ‘പന്നി’ എന്ന് പോലും വിളിച്ചു. അവർ ആലോചിക്കേണ്ടത് സ്ത്രീകൾക്ക് കല്ല്യാണം കഴിഞ്ഞ് കുട്ടികളുണ്ടാകുന്ന സമയത്ത് ശരീരം മാറും. പക്ഷെ, നമുക്കൊരു ഗ്രേസ് ഉണ്ടാകും,അതാണ് വേണ്ടത്. പിന്നെ ഇപ്പോൾ കമന്റ് എന്ന് പറയുന്നത് ആളുകൾക്ക് എന്തും പറയാനാകുന്ന ഒരു ഇടമാണ്. അതെന്നെ ബാധിക്കുന്നില്ല. 

ADVERTISEMENT

ചിലർ ക്യാമറ ക്ലോസപ്പ് ചെയ്ത് മോശമായ രീതിയിൽ യൂട്യൂബിൽ വിഡിയോ ഇടുമ്പോൾ സങ്കടം തോന്നാറുണ്ട്. പക്ഷെ, പുതിയ കുട്ടികൾ വളരെ കൂളായി ആത്മവിശ്വാസത്തോടെ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ തുടങ്ങിയത് സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ സൂചനയാണ്."- ഷംന മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

Shamna Kasim Opens Up About Body Shaming:

Shamna is capturing audience hearts through her incredible dance performance in the upcoming movie Jailer 2 while openly addressing the harsh body shaming she has faced throughout her career. The talented actress recently discussed the outdated tagging of special numbers as item songs and emphasized how her natural body type differs from the typical dancer stereotype. Despite facing cruel online abuse and offensive comments about her post-partum physical changes, she remains firm in not wanting to lose her natural grace by forcefully shedding weight. She recalled how insensitive trolls hurled abusive terms at her during the Kurchi Madathapetti song rollout without considering normal maternal bodily transformations. Although close-up video manipulations by certain YouTubers occasionally cause her emotional distress, she feels heartened seeing the rising confidence of younger generations. Ultimately, Shamna chooses to ignore toxic social media commentary while celebrating positive shifts in societal attitudes toward personal fashion choices.

ADVERTISEMENT
ADVERTISEMENT