ADVERTISEMENT

വിവാഹിതായാകാൻ പോകുന്നുവെന്ന സന്തോഷം പങ്കുവച്ചതിനു പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരന്‍. ദീര്‍ഘനാളായുള്ള സൗഹൃദം വിവാഹത്തിലേക്ക് വഴിമാറുകയായിരുന്നു. നവംബർ 14ന് മുംബൈ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വച്ചാണ് റിമിയുടെ വിവാഹം. കൂടെയുണ്ടാകുമ്പോൾ ധൈര്യം തോന്നുന്ന, ഏറ്റവും അടുത്ത സുഹൃത്തിനെയാണ് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതെന്ന് റിമി ടോമി പറയുന്നു.

"എല്ലാം ദൈവാനുഗ്രഹമാണ്. അധികം സസ്പെൻസ് വയ്ക്കുന്നില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ തന്നെ ആരാധകരോട് പറയണമെന്നാണ് ആഗ്രഹം. അഭ്യൂഹങ്ങൾ ഒഴിവാക്കാനാണ് എന്റെ ചാനലിലൂടെ വെളിപ്പെടുത്തുന്നത്. നവംബറിലാണ് കല്യാണം, കല്യാണക്കുറി കാണിക്കാം.

ADVERTISEMENT

കല്യാണ ചെറുക്കൻ മുംബൈയിൽ നിന്നാണ്. ബോഡി ബിൽഡറാണ്, എന്റെ ഇപ്പോഴത്തെ ജിം ട്രെയിനറാണ്. മലയാളിയായ ലിബിൻ മാത്യുവാണ് എന്റെ വരന്‍. മുംബൈയിൽ നിന്ന് വരനെ കണ്ടെത്തിയ കഥ പിന്നെ പറയാം. മാർച്ചിലാണ് ആദ്യമായി കണ്ടത്. ആദ്യം കാണുന്നതിന് മുന്‍പ് തന്നെ കല്യാണം എന്നതിലേക്ക് എത്തിയിരുന്നു. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ച് നിന്ന സമയത്താണ് ഇരുവരും ഒരുമിച്ചത്. ഒരുപാട് മുൻവിധിയില്ല. അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ട്.

എന്തുവന്നാലും കൂടെ ഉണ്ട് എന്ന ധൈര്യം ലിബിന്റെ ഭാഗത്തുനിന്നും ഉണ്ട്. ഏതുകാര്യത്തിനും ഒരാൾ കൂടെയുണ്ടാകുക, അങ്ങനെ ഒരു ധൈര്യം എനിക്ക് ലിബിന്റെ ഭാഗത്തുനിന്നും ഫീൽ ചെയ്തു. അച്ഛന്റെ, ചേട്ടന്റെ, ഭർത്താവിന്റെ സ്ഥാനത്ത് എല്ലാത്തിനും ഉപരിയായി മികച്ച സുഹൃത്തായി ലിബിനെ കാണുന്നു. ജീവിച്ച് കാണിക്കൂ എന്ന ഡയലോഗ് വേണ്ട എന്നാകും എല്ലാവരും പറയുക. എന്നാൽ എന്റെ നല്ലത് ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ വിഡിയോ.

ADVERTISEMENT

എന്റെ മുൻ ഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വിഡിയോയും വാർത്തയും നൽകുന്നുണ്ട്. അത് വളരെ തെറ്റായ കാര്യമാണ്. അദ്ദേഹം എന്നേക്കാൾ നല്ല പങ്കാളിയുമായി കുടുംബമായി ജീവിക്കുകയാണ്. അദ്ദേഹത്തെ വെറുതേ വിട്ടേക്കൂ. ഇനി കൂടുതൽ മുംബൈയിലാകും താമസം. ഡോംബിവല്ലിയിൽ വച്ചാണ് വിവാഹം. എല്ലാവരെയും കല്യാണത്തിന് വിളിച്ചതായി കണക്കാക്കണം. എല്ലാവർക്കും പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല. ചെറിയ ചടങ്ങായാണ് കല്യാണം. 

ഇൻഡസ്ട്രിയിൽ നിന്നുപോലും ആരേയും വിളിക്കുന്നില്ല. നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും വേണം. 15 വയസ്സു മുതൽ നിങ്ങളെന്നെ കാണുന്നതാണ്. നിങ്ങളുടെ അനുഗ്രഹവും സപ്പോർട്ടും കൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. ലിബിനെ കുറിച്ച് പിന്നീട് കൂടുതൽ പറയാം. ജിം ദൈവമായി കാണുന്ന ഉഗ്രനൊരു ട്രെയിനറാണ്. ജിമ്മിനകത്ത് തമാശകളില്‍, എല്ലാ രീതിയിലും ഞാൻ ശക്തയായത് ലിബിനിലൂടെയാണ്. പുള്ളിക്ക് മലയാളം അത്രയ്ക്ക് അറിയില്ല, അതിലൊക്കെയാണ് ഞാൻ വീണു പോയത്."- റിമി ടോമി പറയുന്നു.

ADVERTISEMENT
Rimi Tomy Announces Marriage to Gym Trainer Libin Mathew:

Rimi Tomy has officially introduced her groom, gym trainer Libin Mathew, shortly after sharing her exciting wedding news with fans. Their long-standing friendship naturally blossomed into a romantic relationship that is set to culminate in marriage. The wedding ceremony is scheduled to take place on November 14 at the Mar Thoma Church in Dombivli, Mumbai. The popular singer expressed that she found her best friend and a strong source of courage in Libin. She decided to share this personal update directly through her channel to prevent any misleading rumors. Moving forward, the artist plans to settle mostly in Mumbai following the intimate wedding ceremony. Fans and well-wishers have flooded social media with congratulatory messages for the happy couple.

ADVERTISEMENT