ഛായാഗ്രാഹകൻ ഷാജികുമാറിന്റെ അകാല വേർപാടിൽ വേദന പങ്കുവച്ച് നടൻ മോഹൻലാൽ. ‘നരൻ’, ‘പുലിമുരുകൻ’, ‘ഒടിയൻ’, ‘തുടരും’ തുടങ്ങി റിലീസിനൊരുങ്ങുന്ന ‘അതിമനോഹരം’ ഉൾപ്പടെ മോഹൻലാലിന്റെ നിരവധി സിനിമകൾക്ക് ദൃശ്യങ്ങൾ ഒരുക്കിയ ഛായാഗ്രാഹകനാണ് ഷാജി കുമാർ.
‘പ്രിയപ്പെട്ട ഷാജി കുമാര്‍ നമ്മോട് വിടപറഞ്ഞു. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണ്. ഛായാഗ്രഹണ കലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഷാജിയുടെ അകാല വിയോഗം ഏറെ സങ്കടപ്പെടുത്തുന്നു. നരന്, പുലിമുരുകൻ, ഒടിയന്, തുടരും തുടങ്ങി അവസാനമായി ഞങ്ങളൊന്നിച്ച അതിമനോഹരം എന്ന ചിത്രത്തില്‍ വരെ ഷാജി എന്റെ ഒപ്പമുണ്ടായിരുന്നു. വൈകാരിക ഭാവങ്ങളെ അതീവ ആഴത്തില്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു ഷാജി. സ്നേഹവും സൗഹൃദവും എക്കാലത്തും ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. വേദനയോടെ ആദരാഞ്ജലികൾ’
ADVERTISEMENT
രണ്ടു ദിവസം മുൻപ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സെറ്റിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാജികുമാർ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്.
ADVERTISEMENT
Mohanlal Mourns Cinematographer Shaji Kumar:
Cinematography lost one of its finest talents with the untimely demise of renowned camera artist Shaji Kumar, who captured iconic moments for numerous Malayalam films. Mohanlal expressed profound grief over the passing of his dear friend and frequent collaborator, recalling their journey together in blockbuster movies. The visionary cameraman recently fell ill on a film set and tragically passed away just as he was showing signs of recovery. Known for his exceptional ability to visually translate deep emotional layers, his contributions to cinema remain unforgettable. Fans and industry colleagues continue to mourn the sudden loss of this brilliant and humble technician. Tributes have been pouring in from across the film fraternity to honor his remarkable legacy. Rest in peace, Shaji Kumar, your frames will live on forever in our hearts.