ADVERTISEMENT

ടൈം മാഗസിന്റെ പ്രഥമ 'ടൈം 100 നെക്സ്റ്റ് ഇന്ത്യ 2026' പട്ടികയിൽ ഇടം നേടി പാർവതി തിരുവോത്തും കനി കുസൃതിയും. സിനിമാ മേഖലയിലെ ശക്തമായ ഇടപെടലുകളാണ് ഇരുവരെയും ഈ നേട്ടത്തിന് അർഹരാക്കിയത്. ദുൽഖർ സൽമാനും നയൻതാരയുമാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ. 

ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തുന്ന പുതിയ തലമുറയിലെ സ്വാധീന ശക്തികളെ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടൈം മാസിക 'ടൈം 100 നെക്സ്റ്റ് ഇന്ത്യ 2026' പട്ടിക പുറത്തു വിട്ടത്. ‘ഫീനോംസ്’ (Pheoms) എന്ന കാറ്റഗറിയിലാണ് പാർവതി തിരുവോത്ത് ഫീച്ചർ ചെയ്യപ്പെട്ടിരിക്കുന്നത്. 

ADVERTISEMENT

ചില അഭിനേതാക്കൾ ക്യാമറയ്ക്ക് മുന്നിൽ ധൈര്യം അഭിനയിച്ചു കാണിക്കുമ്പോൾ, പാർവതി തിരുവോത്ത് ജീവിതത്തിൽ അത് പ്രാവര്‍ത്തികമാക്കിയെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ ടൈം മാഗസീനിൽ കുറിച്ചു. ‘ശരിയുടെ പക്ഷത്തുനിന്ന് സംസാരിച്ചതിന് അവർക്ക് വലിയൊരു വില നൽകേണ്ടി വന്നു; വൻകിട സിനിമകൾ പലതും കൈവിട്ടുപോയി. എന്നിട്ടും പാർവതി ഭയന്ന് തലകുനിച്ചില്ല. സിനിമയിലെ സ്ത്രീകൾ പാർവതിയെപ്പോലൊരാൾ ഇവിടെയുണ്ട് എന്നതിൽ അത്രമേൽ കടപ്പെട്ടിരിക്കുന്നു.’- റിച്ച ഛദ്ദ കുറിച്ചു.

‘ആർട്ടിസ്റ്റ്സ്’ എന്ന കാറ്റഗറിയിലാണ് കനി കുസൃതിയുടെ പേര് പട്ടികയിൽ ഇടം നേടിയത്. ഇതേ കാറ്റഗറിയിലാണ് ദുൽഖർ സൽമാനും ഇടം നേടിയത്. കഥകൾ തിരിച്ചറിയാനുള്ള സഹജമായ ഉൾക്കാഴ്ചയും സ്വന്തം ബോധ്യങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ആത്മവിശ്വാസവുമാണ് ദുൽഖറിനെ വിവിധ ഭാഷകളിൽ തന്റേതായ ഇടം കണ്ടെത്താൻ സഹായിച്ചതെന്ന് അനിൽ കപൂർ കുറിച്ചു. 

ADVERTISEMENT

‘ലീഡേഴ്സ്’ എന്ന കാറ്റഗറിയിലാണ് നയൻതാര ഇടം നേടിയത്. ഇന്ത്യൻ സിനിമയുടെ മാറുന്ന ഭാവുകത്വത്തിന് നൽകിയ സംഭാവനകൾ, സമൂഹത്തിൽ ചെലുത്തിയ സ്വാധീനം, വേറിട്ട സർഗ്ഗാത്മക തിരഞ്ഞെടുപ്പുകൾ എന്നിവയാണ് സുപ്രധാന നേട്ടത്തിന് അർഹരാക്കിയത്. തപ്‌സി പന്നു, ആലിയ ഭട്ട്, സാമന്ത റൂത്ത് പ്രഭു, സായ് പല്ലവി എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

Parvathy Thiruvothu and Kani Kusruti in Time 100 Next India List:

Parvathy Thiruvothu has been featured in the prestigious inaugural Time 100 Next India 2026 list alongside fellow Malayalam actors Kani Kusruti, Dulquer Salmaan, and Nayanthara. This special list recognizes the emerging young leaders and influential figures who are actively shaping the future of India across various domains. Parvathy was placed in the Phenoms category, with Bollywood actress Richa Chadha praising her immense courage and resilience in the film industry. Kani Kusruti and Dulquer Salmaan secured their well-deserved positions in the Artists category for their remarkable cinematic contributions. Meanwhile, Nayanthara was honored in the Leaders category for her profound impact on modern Indian cinema and distinct creative choices. Other notable Indian celebrities like Alia Bhatt, Taapsee Pannu, Samantha Ruth Prabhu, and Sai Pallavi also made it to this esteemed list. The inclusion of these talented Malayalam stars highlights their powerful voices and exceptional cultural influence on a global scale.

ADVERTISEMENT
ADVERTISEMENT