ADVERTISEMENT

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ‘കോസ്മിക് സാംസൺ’ – ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. അപ്രതീക്ഷിതമായൊരു സംഭവത്തെത്തുടർന്ന് ജീവിതം തന്നെ മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ അസാധാരണ യാത്രയാണ് ഈ ഫാന്റസി ചിത്രത്തിന്റെ പ്രമേയം.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമിക്കുന്ന ചിത്രം നവംബർ 27ന് തിയറ്ററുകളിലെത്തും. ബിനോ ടി. എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അഭിജിത് ജോസഫിനൊപ്പം ചിത്രത്തിന്റെ രചനയിൽ അഭികേർഷ് വസന്തും പങ്കാളിയാണ്.

ADVERTISEMENT

മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സിബി മാത്യു അലക്സാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ – ചമൻ ചാക്കോ.

ADVERTISEMENT
Cosmic Samson Trailer Promises a Unique Fantasy Journey:

Cosmic Samson represents an upcoming Malayalam fantasy film starring Sandeep Pradeep in the lead role and directed by Abhijith Joseph. The narrative follows the extraordinary journey of Samson Joseph, whose life changes dramatically following an unexpected event. Weekend Blockbusters and D Group are jointly producing this much-anticipated cinematic venture under the banners of Sophia Paul and Manuel Cruz Darwin. The theatrical release of the movie is officially scheduled for November 27, featuring an executive producer named Bino T. Abraham. Abhikersh Vasanth has collaborated with the director as a co-writer for the screenplay of this project. Mukesh, Miya George, Altaf Salim, Alphonse Puthren, and Anuraj O.B. form the prominent supporting cast alongside several fresh faces. Cibi Mathew Alex has composed the musical score, while Deepak D. Menon and Chaman Chacko handle cinematography and editing respectively.

ADVERTISEMENT
ADVERTISEMENT