ADVERTISEMENT

ഒരു ടൺ തക്കാളി കൊണ്ട് ടൊമാറ്റോ ഫെസ്റ്റിവൽ നടത്തി ‘ലാ ടൊമാറ്റിന’ ക്ലൈമാക്സ് ഷൂട്ട്. ടി അരുൺകുമാർ കഥയും തിരക്കഥയും എഴുതി സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാ ടൊമാറ്റിന’. ഈ പൊളിറ്റിക്കൽ ത്രില്ലറിന്റെ ഷൂട്ടിങ് പൂർത്തിയായി.

ക്ലൈമാക്സിലെ ആക്ഷൻ സീൻ മുഴുവൻ തക്കാളി ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. സ്‌പെയിനിൽ എല്ലാവർഷവും നടക്കുന്ന വളരെ പ്രശസ്തമായ ഫെസ്റ്റിവലാണ് ലാ ടൊമാറ്റിന.

ADVERTISEMENT

ജോയ് മാത്യു നായകനാകുന്ന ചിത്രത്തിൽ കോട്ടയം നസീർ, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപത്രങ്ങളാകുന്നു. മരിയ തോംസൺ ആണ് നായിക. സിന്ധു എം ആണ് നിർമാണം.

ADVERTISEMENT
ADVERTISEMENT