ADVERTISEMENT

ഫഹദ് ഫാസിൽ ആന്‍ഡ് ഫ്രണ്ട്സിന്റെയും അർബൻ ആനിമലിന്റെയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്ന് നിർമിച്ച്, ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ‘പൈങ്കിളി’യുടെ പുതിയ പോസ്റ്റർ ഹിറ്റ്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ രചന നിർവഹിക്കുന്ന ചിത്രമാണിത്. അനശ്വര രാജൻ നായികയാകുന്നു. സജിൻ ഗോപുവാണ് നായകൻ.

‘നിന്റെ ചെവിയിലെ കടി മാറ്റിയ തൂവൽ‍ ഒരിക്കല്‍ ഒരു പൈങ്കിളിയുടെ ഹൃദയത്തിനോരത്ത് വളർ‍ന്നതാണെന്ന് മറക്കരുതേ മനുഷ്യാ..’ എന്ന കുറിപ്പോടെയാണ് സജിൻ ഗോപു പോസ്റ്റർ പങ്കുവച്ചത്.

ADVERTISEMENT

അർ‍ജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: കിരൺ ദാസ്, സംഗീത സംവിധാനം: ജസ്റ്റിൻ വർഗ്ഗീസ്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് ചിത്രം റിലീസാകും.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT