ADVERTISEMENT

സംവിധായകൻ സുധി അന്നയുടെ പുതിയ ചിത്രം ‘പൊയ്യാമൊഴി’ കാൻ ഫിലിം ഫെസ്റ്റിവലിൽ. അന്താരാഷ്ട്ര വിതരണ കമ്പനികളും പ്രതിനിധികളും പങ്കെടുക്കുന്ന കാൻ ഫിലിം മാർക്കറ്റിൽ ഈ മാസം പത്തൊമ്പതിന് ചിത്രം പ്രദർശിപ്പിക്കും.

ജാഫർ ഇടുക്കിയും നഥാനിയേലുമാണ് അഭിനേതാക്കൾ. തിരക്കഥ ശരത് ചന്ദ്രൻ. സിനിമറ്റോഗ്രഫി വിനോദ് ഇല്ലംപള്ളി. ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ ആണ് നിർമാണം.

ADVERTISEMENT

രണ്ട് പ്രധാന കഥാപാത്രങ്ങൾക്കൊപ്പം വന നിഗൂഢതയ്ക്കും തുല്യപ്രാധാന്യമുള്ള ത്രില്ലർസ്വഭാവമുള്ള രാഷ്ട്രീയസിനിമയാണ് പൊയ്യാമൊഴി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT