ADVERTISEMENT

തൊടിയിൽ വിരിയുന്ന അരളി, ആമ്പൽ, ചെത്തി, ചെമ്പരത്തി പൂക്കൾ സാരിയിൽ വിടർന്നാലോ.... ഇക്കോ ഡൈയിങ്ങിലൂടെ ഈ മോഹം പൂവണിയും.  വിദേശത്ത് വമ്പൻ ഡിമാൻഡുള്ള നാചുറൽ ഡൈയിങ് രീതി ഇ പ്പോൾ കേരളത്തിലും ചെയ്യുന്നുണ്ട്. ഏതു പൂവും ഡൈയിങ്ങിന് ഉപയോഗിക്കാമെങ്കിലും ഓരോ പൂക്കൾക്കും ഓരോ സ്വഭാവമാണ്. നിറങ്ങൾ തുണിയിൽ പരക്കുന്ന രീതിയും അതിന്റെ ഡെപ്തും എല്ലാം പൂക്കളുടെ സ്വഭാവമുസരിച്ച് വ്യത്യസ്തമായിരിക്കും. പൂക്കളും ഇലകളും മാത്രമല്ല, വിവിധ നിറത്തിലുള്ള മണലും കല്ലും വരെ ഉപയോഗിച്ച് ഇക്കോ ഡൈയിങ് ചെയ്യാം. കോട്ടനിലോ സിൽക്ക് തുണിയിലോ ആണ്  ഇക്കോ ഡൈയിങ്ങിന് മികച്ച ലുക്ക് ലഭിക്കുന്നത്. 
ഇക്കോ ഡൈയിങ് രീതിയിൽ ഏറ്റവും പ്രചാരമുളളതാണ് ബ ണ്ടിൽ ഡൈയിങ്. ഇത് വീട്ടിൽ ചെയ്തെടുക്കാനും എളുപ്പമാണ്.

ഒരു നനഞ്ഞ തുണി രണ്ടായി മടക്കി (സാരിയോ, ടീഷർട്ടോ, സ്കാ ർഫോ എന്തുമാകാം) പ്ലാസ്റ്റിക് ഷീറ്റിൽ വിരിക്കുക. രണ്ടായി മടക്കിയ തുണിയുടെ ആദ്യ പാളിയിൽ ഇഷ്ടമുള്ള പൂക്കളും ഇലകളും നിരത്തുക. ഇനി നീളമുള്ള ഉരുണ്ട തടികഷണം വച്ച് തുണി റോൾ ചെയ്തെടുക്കണം. ഇതു കട്ടിയുള്ള കോട്ടൻ ചരട് ഉപയോഗിച്ച് വരിഞ്ഞു കേട്ടുക. ഈ റോൾ ആവിപ്പാത്രത്തിന്റെ തട്ടിൽ വച്ചു 30 മിനിറ്റ് ആവി കൊള്ളിക്കുക. തുണിയുടെ ചൂടു മാറിയ ശേഷം തുറന്നു നോക്കൂ... നിറങ്ങൾ വസന്തമൊരുക്കിയതു കാണാം. ഇക്കോ ഡൈയിങ്ങിന്റെ ഒരു രീതി മാത്രമാണിത്.

eci-1
ADVERTISEMENT
ADVERTISEMENT
ADVERTISEMENT