ഒന്നുകിൽ പ്രിന്റഡ്, അല്ലെങ്കിൽ എംബ്രോയ്ഡറി. കുഷൻ കവറിലെ മോടിപ്പിടിപ്പിക്കൽ പലപ്പോഴും ഇത്രയുമൊക്കെയാണ്. എന്നാൽ കുഷൻ കവറി ൽ ബോയും വച്ചു നടുവിൽ പൂക്കളും വച്ചു വ്യത്യസ്തമാക്കാം. കുഷൻ കവറിൽ കറയോ മറ്റോ വീണാലോ കീറിയാലോ ഇതുപോലെ ബോ വച്ച് അപാകതകൾ മറയ്ക്കാവുന്നതേയുള്ളൂ.
ഓർക്കേണ്ട കാര്യം ഞൊറിവുകൾ ഭംഗിയായി വരും വിധം ബോ തയ്ച്ചു പിടിപ്പിക്കണം. പൂക്കൾ തയ്ക്കാൻ വശമില്ലെങ്കിൽ റെഡിമെയ്ഡ് പൂക്കൾ വാങ്ങിവച്ചാലും മതി.
1. കുഷൻ കവറിന്റെ എതിർഭാഗത്തുള്ള മൂലകൾ തമ്മിലുള്ള അകലമാണു ബോ യുടെ നീളം. ഇതിനു നടുവിലായി റണ്ണിങ് സ്റ്റിച് ചെയ്തു നൂലു വലിച്ചു മുറുക്കി ബോ പോലെയാക്കി കുഷന്‍ കവറിനു മുകളിൽ പിൻ ചെയ്യുക.
2. കുഷൻകവറിന്റെ അരികിലൂടെ ബോ കൂടി ചേർത്തു തയ്ക്കുക. പഞ്ഞി നിറയ്ക്കാനായി നൽകിയ ഓപ്പണിങ്ങിലൂടെ കവർ മറിച്ചിടുക. പഞ്ഞി നിറച്ച് ഓപ്പണിങ് ക്ലോസ് ചെയ്ത് ബോയിൽ പൂക്കൾ തയ്ച്ചു ഫിനിഷ് ചെയ്യാം.
Credit: അമ്മു ചാക്കോ, ഡിസൈനർ & ക്രാഫ്റ്റർ. ഇൻസ്റ്റഗ്രാം: littleflower_ammuchacko