ADVERTISEMENT

കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ചില സ്റ്റൈലൻ ലുക്കുകളുണ്ട്. ഫാഷനും അഴകും സമ്മേളിക്കുന്ന കിടിലൻ ഫൊട്ടോഷൂട്ടുകൾ. ഫാഷനെന്നാൽ അത് ബോളിവുഡ് മാത്രമാണെന്ന പതിവു ചിന്തകളെ പൊളിച്ചടുക്കുന്ന കിടിലൻ ലുക്കുമായി വനിത പ്രേക്ഷകർക്കും വായനക്കാർക്കും മുന്നിലേക്കെത്തിയത് അടുത്തിടെയാണ്. വനിത മേയ് ആദ്യ ലക്കത്തിന്റെ കവർ ചിത്രമായി നടി റിമ കല്ലിങ്കൽ എത്തിയപ്പോൾ ആരാധർക്കും അത് അതിശയമായി. ബി ടൗണിലെ സുന്ദരിമാരെ കവച്ചുവയ്ക്കുന്ന ലോകോത്തര ഔട്ട്ഫിറ്റുമായാണ് റിമയെത്തിയത്. മാലാഖ തോൽക്കുന്ന അഴകുമായി റിമയെത്തിയപ്പോൾ ഏവരുടേയും കണ്ണുടക്കിയത് അവർ അണിഞ്ഞ വസ്ത്രത്തിലാണ്.

ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പേജുകളിൽ തരംഗമനായ ആ റോയൽ ഔട്ട്ഫിറ്റിനെക്കുറിച്ച് ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ കൂടി പുറത്തുവരികയാണ്. ഒരു ലക്ഷം രൂപയോളം വിലവരുന്ന കൊത്യൂർ ഗൗൺ ആണ് റിമ അണിഞ്ഞിരിക്കുന്നത്. പാരീസ് ഫാഷൻ വീക്കിൽ അവാർഡ് നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ ഡിസൈനർ രാഹുൽ മിശ്രയാണ് ഈ രാജകീയ ഔട്ട്ഫിറ്റിനു പിന്നിൽ.

ADVERTISEMENT

ശലഭത്തെ പോലെ സുന്ദരിയെന്ന് തോന്നിക്കുന്ന റിമയുടെ മറ്റൊരു ഔട്ട്ഫിറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീലനിറത്തിലുള്ള ഹെവി പഫ് സ്ലീവ് കൊത്യൂർ ഗൗൺ അണിഞ്ഞുള്ള റിമയുടെ ചിത്രം സൈബർലോകവും ഫാഷൻ പ്രേമികളും ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT