കാനിൽ ബ്ലഷ് പീച്ച് ഗൗണില്‍ തിളങ്ങി ആലിയ ഭട്ട്; പാപ്പരാസികള്‍ അവഗണിച്ചെന്ന് വിവാദം! Alia Bhatt's Glamorous Cannes Red Carpet Debut
Mail This Article
കാൻ ചലച്ചിത്രമേളയിൽ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ആലിയ ഭട്ട്. ബ്ലഷ് പീച്ച് നിറത്തിലുള്ള സിമ്പിള്‍ ഗൗൺ ധരിച്ചാണ് താരമെത്തിയത്. ഓസ്‌ട്രേലിയൻ ഫാഷൻ ഡിസൈനറായ ടമാറ റാൾഫറാണ് മനോഹരമായ ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സ്ട്രാപ്‌ലെസ് ഗൗണിന്റെ മുകൾഭാഗം കോർസെറ്റ് സ്‌റ്റൈലിലായിരുന്നു. അതേ നിറത്തിലുള്ള ദുപ്പട്ടയാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ബ്ലഷ് പിങ്ക് നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ചോക്കറും കമ്മലുമായിരുന്നു ആക്സസറിയായി അണിഞ്ഞത്.
അതേയമയം ആലിയ ഭട്ട് കാനില്‍ അവഗണിക്കപ്പെട്ടോ എന്ന രീതിയിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ആലിയ റെഡ് കാര്‍പ്പറ്റിലേക്ക് എത്തുന്ന ഫോട്ടോ എടുക്കാന്‍ കാത്തിരിക്കുന്ന പാപ്പരാസികളുടെ പ്രതികരണവുമാണ് ചര്‍ച്ചയാവുന്നത്.
പലരും ക്യാമറ താഴ്ത്തുകയും മറ്റ് സെലിബ്രിറ്റികളെ ശ്രദ്ധിക്കുകയും ചെയ്യുകയായിരുന്നു. പാപ്പരാസികള്‍ ആലിയയെ അവഗണിച്ചു എന്നാണ് കണ്ടെത്തല്‍. എന്നാല്‍ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ ആലിയയുടെ നിരവധി ചിത്രങ്ങൾ പകർത്തിയിട്ടുമുണ്ട്.