ADVERTISEMENT

മൂവാറ്റുപുഴ വൈ.ഡബ്ല്യു.സി.എയുടെ വാർഷികാഘോഷം കളറാക്കി ‘ഉത്സവ് മന്ത്രകോടി’ ഫാഷൻ ഷോ. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം മുതൽ 62 വർഷം വരെ ആയവർ അന്നത്തെ വിവാഹ സാരികൾ ഉടുത്തെത്തിയത് ഏറെ കൗതുകമായി. ‘ഉത്സവ് മന്ത്രകോടി 2026’ എന്ന തീമില്‍ നടത്തിയ ഫാഷൻ ഷോയിലാണ് മനോഹരമായ ഓര്‍മകളെ വീണ്ടും കോര്‍ത്തിണക്കിയത്. തൻജോയ്, പടോല, കാഞ്ചിപുരം, ഭവാൻജി, ടിഷ്യു ബ്രോക്കേഡ് തുടങ്ങി വിവിധയിനം മന്ത്രകോടികൾ ധരിച്ച് അംഗങ്ങൾ എത്തിയത് വർണ്ണാഭമായ കാഴ്ചയായിരുന്നു.

ywca2

28 വയസ്സുള്ള ഡോണ മുതൽ 85 വയസ്സുള്ള ചിന്നമ്മ ജേക്കബ് വരെ ഫാഷൻ ഷോയിൽ പങ്കെടുത്തു. ചിന്നമ്മ ധരിച്ചിരുന്നത് 62 വർഷം പഴക്കമുള്ള ബനാറസി സിൽക്ക് സാരി ആയിരുന്നു. നൂറോളം വൈഡബ്ല്യുസിഎ അംഗങ്ങള്‍ മന്ത്രകോടികളില്‍ തിളങ്ങി. ‘ഉത്സവ് മന്ത്രകോടി’ എന്ന ആശയം മെമ്പര്‍ പ്രിയാ ഫ്രാൻസിസിന്റെ ആയിരുന്നു.

ywca11
ADVERTISEMENT

ആഘോഷത്തില്‍ വി- സ്റ്റാർ ക്രിയേഷൻസ് മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യ അതിഥി ആയിരുന്നു. സ്ത്രീകളുടെ സന്തോഷം സ്ത്രീകൾ തന്നെ കണ്ടെത്തണമെന്നും സ്വയം പര്യാപ്തത നേടണമെന്നും ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അംഗങ്ങളെ ഓർമിപ്പിച്ചു. 

muvattupuzha-ywca-utsav-manthrakodi-fashion-show

വൈ.ഡബ്ല്യു.സി.എ. പ്രസി‍ഡന്റ് മിനി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. വൈ.എം.സി.എ. പ്രസി‍ഡന്റ് രാജേഷ് മാത്യു ആശംസ നേർന്നു. മുന്‍ പ്രസി‍ഡന്റ് ഡോ. കുക്കൂ മത്തായി, സെക്രട്ടറിമാരായ ഡോ. വീണ മേരി എബ്രഹാം, ജാൻസി വർഗീസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. 

ywca-uthsav-mantgrakodi
ADVERTISEMENT
Muvattupuzha YWCA Hosts Grand 'Utsav Manthrakodi' Fashion Show:

Muvattupuzha YWCA's annual celebration was a vibrant affair featuring the 'Utsav Manthrakodi' fashion show, showcasing members who donned their wedding sarees from one to 62 years past. The event, themed 'Utsav Manthrakodi 2026', beautifully reconnected with cherished memories and highlighted the elegance of various Manthrakodi saree types.

ADVERTISEMENT
ADVERTISEMENT