ADVERTISEMENT

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം സ്വന്തമാക്കി മലയാളി പെണ്‍കുട്ടി കെസിയ ലിസ് മെജോ. ജയ്പുരിൽ നടന്ന ഫൈനല്‍ മത്സരത്തിൽ 53 മത്സരാർത്ഥികളെ പിന്തള്ളിയാണ് 19 കാരിയായ കെസിയ വിജയകിരീടം ചൂടിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായി. ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കറാണ് സെക്കന്റ് റണ്ണറപ്പ്. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും.

നിയമവിദ്യാർഥിയും മോഡലുമായ കെസിയ, നേരത്തെ 'മിസ് ടീൻ ഇന്റർനാഷണൽ' മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും 'ഫസ്റ്റ് റണ്ണറപ്പാവുകയും ചെയ്തു. 2024 ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന കെസിയ, ഈ വർഷം ആദ്യം മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കി. ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കെസിയ.

miss-universe-india-2026
ADVERTISEMENT

ഇരുണ്ട ചർമത്തിന്റെ പേരിൽ ഏറെ സങ്കടപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു കെസിയയ്ക്ക്. കുട്ടിക്കാലത്തു അബുദാബിയിൽ ഏറെ ആത്മവിശ്വാസത്തോടെ വളർന്ന കെസിയ കൗമാരത്തിലെത്തിയതോടെ സ്വന്തം ശരീരത്തെക്കുറിച്ച് ആശങ്കപ്പെടാൻ തുടങ്ങി. മൂന്നുവർഷത്തോളം ഫിൽട്ടർ പോലുമില്ലാതെ സ്വന്തം ചിത്രം സോഷ്യൽ മീഡിയയില്‍ ഇടാൻ ധൈര്യമുണ്ടായിരുന്നില്ലെന്ന് കെസിയ പറഞ്ഞിരുന്നു.

എന്നാൽ തോൽവികളിൽ തളരാതെ വലിയ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യമാണ് കെസിയയെ ഈ നേട്ടത്തിൽ എത്തിച്ചത്. മുൻപ് പങ്കെടുത്ത രാജ്യാന്തര കൗമാര സൗന്ദര്യ മത്സരത്തിൽ റണ്ണറപ്പായപ്പോൾ ഉണ്ടായ നിരാശയെ മറികടന്നാണ് മിസ് യൂണിവേഴ്സ് കേരളയായത്.

ADVERTISEMENT
Malayali Beauty Kaziah Liz Mejo Crowned Miss Universe India 2026:

Kaziah Liz Mejo, a 19-year-old from Kerala, has been crowned Miss Universe India 2026, triumphing over 53 contestants in Jaipur. She will represent India at the 75th Miss Universe competition in Puerto Rico in November. A law student and model, Kaziah previously represented India at the Miss Teen International competition and secured the Miss Universe Kerala 2026 title earlier this year. Despite past insecurities about her dark complexion, Kaziah's resilience and ambition led her to this significant achievement. Her journey is an inspiration, highlighting the importance of overcoming challenges to pursue big dreams. She hails from Mavelikkara, Alappuzha, and is the daughter of Mejo Abraham and Suja Mejo.

ADVERTISEMENT
ADVERTISEMENT