ബോളിവുഡ് താരം മാധുരി ദീക്ഷിത്തിന്റെ സാരി ലുക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ഗണേശോത്സവത്തിനാണ് താരം ട്രഡീഷണല്‍ ലുക്കില്‍ എത്തിയത്. ചുവപ്പും പച്ചയും കറുപ്പ് ചേര്‍ന്ന മള്‍ട്ടികളര്‍ സാരിയാണ് ലുക്കിന്റെ പ്രധാന ആകര്‍ഷണം. സാരിയുടെ ബോര്‍ഡറിലും പല്ലുവിലും കാണുന്ന അലങ്കാര പാറ്റേണുകള്‍ കൂടുതല്‍ ഭംഗി നല്‍കുന്നു.
വിന്റേജ് ഫീല്‍ തരുന്ന സാരിക്ക് കടുംപച്ച നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. ടെമ്പിള്‍- ആന്റിക് ടച്ചുള്ള കമ്മലുകളും വലിയ സ്റ്റേറ്റ്മെന്റ് റിങ്ങുകളും വളകളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മുടിയില്‍ മുല്ലപ്പൂ ചൂടി തനിനാടന്‍ ലുക്കിലാണ് മാധുരി.
ADVERTISEMENT
കണ്‍മഷി ഹൈലൈറ്റ് ചെയ്ത സോഫ്റ്റ് ഐ ഫിനിഷ്, റോസി- ന്യൂട്രല്‍ ലിപ് ഷേഡ് എന്നിവ ചേര്‍ന്നുള്ള ഗ്ലോസി മേക്കപ്പാണ് താരത്തെ കൂടുതല്‍ സുന്ദരിയാക്കുന്നത്. നെറ്റിയില്‍ പൊട്ടു തൊട്ട് എലഗന്റ് ഇന്ത്യന്‍ ട്രഡീഷണല്‍ സ്റ്റൈലിലാണ് മാധുരി ആരാധകരുടെ മനം കവര്‍ന്നത്.
ADVERTISEMENT
Madhuri Dixit's Stunning Saree Look for Ganesh Chaturthi Goes Viral:
Madhuri Dixit has set social media ablaze with her stunning traditional saree look for Ganesh Chaturthi celebrations. The vibrant multi-colored saree, featuring shades of red, green, and black, is complemented by intricate border and pallu embellishments. A deep green sleeveless blouse adds a vintage touch to the ensemble. Accessorizing with temple-antique jhumkas, statement rings, and bangles, Madhuri completed her desi look with jasmine flowers in her hair. Her elegant Indian traditional style, enhanced by subtle makeup and a bindi, captivated her fans.