തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ ധരിച്ചെത്തിയ ഡിസൈനര്‍ സാരിയാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ച. ബിഗ് ബോസ് സീസൺ 20 യുടെ വേദിയിലാണ് മനോഹരമായ ഡീപ് മറൂൺ നിറത്തിലുള്ള സാരിയുടുത്ത് താരമെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനറായ മസാബ ഗുപ്തയാണ് സാരി ഒരുക്കിയിരിക്കുന്നത്.
ഹൗസ് ഓഫ് മസാബയുടെ 'അൽബേലാ സാജൻ' എന്ന് പേരിട്ടിരിക്കുന്ന ഈ സാരിയുടെ പ്രത്യേകതകളും വിലയുമാണ് ആരാധകരെ അതിശയിപ്പിക്കുന്നത്. ട്രഡീഷനും ട്രെൻഡി ലുക്കും ഒരുപോലെ സമന്വയിപ്പിക്കുന്ന രീതിയിലാണ് സാരി ഒരുക്കിയിരിക്കുന്നത്.
ADVERTISEMENT
സാരിയുടെ പ്രധാന ആകർഷണം മുന്താണിയും ബോർഡറുകളുമാണ്. ഗോൾഡൻ എംബ്രോയ്ഡറി വർക്കുകൾക്കൊപ്പം പ്ലഷ് വെൽവറ്റ് തുന്നിച്ചേർത്തത് സാരിക്ക് രാജകീയ ലുക്ക് നൽകുന്നു. ഹൗസ് ഓഫ് മസാബയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ സാരിയുടെ വില 1,85,000 രൂപയാണ്.
സാരിയുടെ അതേ നിറത്തിലുള്ള ഡിസൈനര്‍ ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. സ്വീറ്റ് ഹാർട്ട് നെക്ക്‌ലൈൻ ആണ് ബ്ലൗസിന്റെ പ്രത്യേകത. നീലയും പച്ചയും കലർന്ന കോൺട്രാസ്റ്റ് നിറങ്ങളിലുള്ള സ്റ്റേറ്റ്‌മെന്റ് ഇയറിങ്സുകളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പ്, വേവി ഹെയര്‍ എന്നിവ കൂടുതല്‍ എലഗന്റ് ലുക്ക് നല്‍കുന്നു. ‘മോഡേൺ ഇന്ത്യൻ ഗ്ലാമർ’ എന്നാണ് തമന്ന തന്നെ ഈ ലുക്കിനെ വിശേഷിപ്പിച്ചത്.
ADVERTISEMENT
Tamannaah Bhatia's 'Modern Indian Glamour' Look :
Tamannaah Bhatia's designer saree is the talk of the town among fashion enthusiasts. The stunning deep maroon saree, designed by Masaba Gupta for her collection 'Albella Sajana', made an appearance on the stage of Big Boss Season 20. The saree, blending tradition with trendy elements, features intricate golden embroidery and plush velvet on the pallu and borders, giving it a regal appearance. Priced at ₹1,85,000 on the House of Masaba website, it is paired with a matching designer blouse with a sweetheart neckline. The actress accessorized with contrasting blue and green statement earrings, minimal makeup, and wavy hair, describing her look as 'Modern Indian Glamour'.