ADVERTISEMENT

സിമ്പിള്‍ ഫ്രോക്കിനു ഒരു ഗ്ലാമറസ് ടച്ച്.. നടി പാര്‍വതി തിരുവോത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്. സോഫ്റ്റ് ഫാബ്രിക്കിലുള്ള ഓഫ് വൈറ്റ് ഐവറി നിറത്തിലുള്ള ഔട്ഫിറ്റ് ആണ് ലുക്കിന്റെ പ്രധാന ആകർഷണം. 

ശരീരത്തിനു അനുയോജ്യമായി ഫിറ്റ് ചെയ്യുന്ന ബോഡിയും അരയ്ക്കു താഴേക്ക് ഫ്ലെയർ ചെയ്യുന്ന ഫ്ലൂയിഡ് സ്കർട്ടുമാണ് വസ്ത്രത്തിന്റെ പ്രത്യേകത. ഷോൾഡറുകളിലെ ത്രീ ഡൈമെൻഷണൽ എംബ്രോയ്ഡറിയാണ് മറ്റൊരു ആകര്‍ഷണം. ഇളം നിറത്തിലുള്ള ചെറിയ ഷെല്‍- ബീഡ്സ് പോലുള്ള അലങ്കാരങ്ങൾ തുന്നിച്ചേർത്താണ് ഈ സ്റ്റേറ്റ്മെന്റ് ഷോൾഡർ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. 

parvathy-in-frock2
ADVERTISEMENT

ഫ്ലൂയിഡ് ഡ്രേപ്പ് ആണ് ഫ്രോക്കിന്റെ മറ്റൊരു പ്രത്യേകത. മിനിമല്‍ ആക്സസറീസ് ആണ് താരം ധരിച്ചിരിക്കുന്നത്. കൈയിൽ മെറ്റാലിക് വാച്ച്, ചെറിയ ഇയർറിംഗുകൾ എന്നിവയാണ് പ്രധാനമായും അണിഞ്ഞിരിക്കുന്നത്. വേവി ഹെയറും മിനിമല്‍ മേക്കപ്പും താരത്തിനു എലഗന്റ് ലുക്ക് നല്‍കുന്നു.

ADVERTISEMENT
Parvathy Thiruvothu Stuns in Elegant Off-White Frock:

Parvathy Thiruvothu's latest pictures are creating a buzz among fashion enthusiasts with a glamorous touch to a simple frock. The main attraction of the look is an off-white ivory-colored outfit made of soft fabric. The dress features a body-fitting bodice and a fluid skirt that flares below the waist. Another highlight is the three-dimensional embroidery on the shoulders, adorned with small shell-bead-like embellishments in light colors. The fluid drape is another special feature of the frock. The star is wearing minimal accessories, mainly a metallic watch and small earrings. Wavy hair and minimal makeup give the star an elegant look.

ADVERTISEMENT
ADVERTISEMENT