Tuesday 20 July 2021 11:57 AM IST : By സ്വന്തം ലേഖകൻ

ഞാന്‍ ഒരുപാട് കൊതിച്ചിരുന്നു ഇതുപോലെ സാരി ഉടുക്കാന്‍: സാരി ടിപ്‌സുമായി സീമ വിനീത്: വിഡിയോ

seema-cover

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരോടു സീമ വിനീത് പങ്കുവയ്ക്കാറുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ സ്വത്വത്തിലേക്കുള്ള യാത്രക്കിടെ അനുഭവിച്ച വേദനകളേയും നേരിട്ട പരീക്ഷണങ്ങളെയും കുറിച്ച് സീമ തുറന്നു സംസാരിച്ചിരുന്നു. ഇപ്പോഴിതാ സാരി ഉടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കലക്കന്‍ ടിപ്‌സുമായി എത്തുകയാണ് സീമ. 

തനിക്ക് ഏറ്റവും കംഫര്‍ട്ടബിളായ വസ്ത്രമാണ് സാരിയെന്ന ആമുഖത്തോടെയാണ് സീമയുടെ വിഡിയോ തുടങ്ങുന്നത്. സാരിയുടെ പ്ലീറ്റ് എടുക്കുന്ന കാര്യത്തിലാണ് പലര്‍ക്കും കണ്‍ഫ്യൂഷന്‍. സാരിയുടുക്കുമ്പോള്‍ മറ്റൊരാളുടെ സഹായവും തേടേണ്ടി വരും. പക്ഷേ ഒറ്റയ്ക്ക് ഉടുക്കുന്ന കാര്യത്തില്‍ താന്‍ കോണ്‍ഫിഡന്റാണെന്ന് സീമ പറയുന്നു. ടീച്ചര്‍മൊരൊക്കെ ഉടുക്കുന്നതു പോലെ സാരി ഒതുങ്ങി ഇരിക്കാനാണ് ഇഷ്ടം. ഒരുകാലത്ത് സാരിയുടുത്ത് സുന്ദരിയാകാന്‍ താന്‍ ഒരുപാട് കൊതിച്ചിരുന്നുവെന്നും സാരി ടിപ്‌സിനിടെ സീമ വികാരാധീനയായി പറയുന്നു. 

വിഡിയോ കാണാം.