വേനലവധിയൊക്കെ പ്ലാൻ ചെയ്യ്യുന്ന സമയമാകും അല്ലേ? അതിലേക്ക് ഒപ്പം ചേർക്കാവുന്നൊരു മസ്റ്റ് ഹാവ് ട്രെന്റുണ്ട് അവയാണ്– പഫർ ജാക്കറ്റുകൾ. അവയുടെ പഫിയായിട്ടുള്ള ഡിസൈൻ ചൂടിനെ വളരെ കൃത്യമായി വസ്ത്രത്തിന് അതിനകത്ത് നിലനിർത്തി ശരീരത്തെ ചൂടാക്കി വയ്ക്കും. എത്ര തണുപ്പു നാട്ടിൽ പോയാലും ഇനി നിങ്ങൾക്കു വേണ്ട ചൂട് നിങ്ങൾക്കൊപ്പം ചേരും... മിക്ക ജാക്കറ്റുകളും മൈനസ് 10 ഡിഗ്രിയിൽ വരെ നിങ്ങളെ ‘ഹോട്ട്’ ആക്കി വയ്ക്കാൻ പാകത്തിനാണ് നിർമിക്കപ്പെട്ടിരിക്കുന്നത്.
ഉപകാരപ്രദം എന്നൊരു ടാഗ് മാത്രമല്ല വളരെ ഫംങ്കിയായ നിറങ്ങളിലും ഡിസൈനിലും വരുന്ന പഫർ ജാക്കറ്റുകൾ ഇന്ന് ഫാഷനിസ്റ്റകളുടെ മസ്റ്റ് ഹാവ് ലിസ്റ്റിൽ മുന്നിൽ തന്നെയുണ്ട്. മിക്ക ജാക്കറ്റുകളും വെള്ളം തൊട്ടാൽ യാതൊരു പ്രശ്നവും ഏൽക്കാത്തവയാണ്. മാത്രവുമല്ല കാഴ്ച്ചയിൽ വലിപ്പം തോന്നിച്ചാലും ഒട്ടും ഭാരമില്ല... ഒട്ടും സ്ഥലവും അധികമായെടുക്കില്ല. പാക് ചെയ്യാൻ നേരം ഇവയെയോർത്ത് തലപുകയ്ക്കേണ്ടെന്ന് സാരം!
തീർന്നില്ല ഇതിനും അപ്പുറം ഇന്നവ സുസ്ഥിരഫാഷന്റെ അമരക്കാരായി റീസൈക്ക്ലബിൾ വസ്തുക്കളാൽ നിർമിക്കപ്പെടുന്നു. ബയോ മെറ്റീരിയലുകളായ കപോക് ഫൈബർ, ബയോഡിഗ്രേയ്ഡബിൾ പോളിസ്റ്റർ, റീസൈക്കിൾഡ് പോളിസ്റ്റർ സെൽസ് എന്നിവ ഇവയിൽ പരീക്ഷിക്കപ്പെടുന്നുണ്ട്..
2026ൽ ഏറെ ട്രെന്റിയായി നിൽക്കുന്നത് ലൈറ്റ്–വെയ്റ്റ്, സ്ലിം ഫിറ്റ് പഫർ ജാക്കറ്റുകളാണ്. ഊരി മാറ്റാവുന്ന ഡിറ്റാച്ചബിൾ ഹൂഡികളുള്ളവയ്ക്കും ആവശ്യക്കാർ ഏറെയാണ്.
നിലവിൽ ഷൈനി ഫിനിഷുകളുള്ള ജാക്കറ്റുകൾക്കും തെളിച്ചമുള്ള നിറങ്ങൾക്കുമാണ് വൻ ഡിമാന്റ്.