ADVERTISEMENT

ഫാഷൻ ലോകത്തു നിന്ന് ഒരിക്കലും മായാത്തൊരു ട്രെന്റാണ് ഫ്ലോറൽ. 2026ൽ അതു പ്രൗഢഗംഭീരമായി തന്നെ തലയുയർത്തി നിൽക്കുന്നു. നിതാ അംബാനി, നടിമാരായ സാൻയ മൽഹോത്ര, ശ്രീലീല, ശർവരി... തുടങ്ങിയവർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ അണിഞ്ഞ ഫ്ലോറൽ സാരികളും ലഹങ്കയുമാണ് ഇൻസ്റ്റയിലാകെ ആഘോഷിക്കപ്പെട്ടത്.

ഫ്ലോറലിൽ തന്നെ പ്രധാനമായും ഫാഷനിസ്റ്റകളുടെ മനം കവരുന്ന പല വർക്കുകളുമുണ്ട്. അവയെ കുറിച്ചറിയാം...

ADVERTISEMENT

ത്രീഡി ഫ്ലോറൽ എംബ്രോയിഡറി

ഒരേ പ്രതലത്തിൽ തന്നെ വസ്ത്രത്തോട് ചേർന്നു നിൽക്കുന്ന പ്രിന്റല്ല ഇത്. പകരം വസ്ത്രത്തിന്റെ സ്വാഭാവിക പ്രതലത്തിൽ നിന്നും അൽപം ഉയർന്നോ എടുത്തു നിൽക്കുന്ന തരത്തിലോ ചെയ്യുന്ന പൂക്കളുടേയും ഇലകളുടേയും തുന്നലുകൾ വരുന്ന ഡിസൈനുകളാണിവ.

ADVERTISEMENT

സാരിയുടെ മുന്താണിയിൽ , ബ്ലൗസിന്റെ കൈയിൽ, പുറത്ത്, പാവാടകളിൽ, കുർത്തികളുടെ ബോഡിയിൽ ഒക്കെ ഇത്തരം ത്രീഡി എംബ്രോയിഡറികൾ ചെയ്ത് ട്രെന്റ് സെറ്ററാകുന്നവരുടെ എണ്ണം കൂടി വരുന്നു.

വിന്റേജ് ഫ്ലോറൽ പ്രിന്റ്

ADVERTISEMENT

പഴയ കാലത്തെ ഓർമിപ്പിക്കുന്ന തരം ‘ലിബർട്ടി പ്രിന്റുകൾ’ ഇന്ന് വ്യാപകമാണ്. ചെറിയ പൂക്കളും ഇലകളുമൊക്കെ ചേർന്ന് സാധാരണ ഒരു ഡ്രസ്സോ, സാരിയോ ഷാളോ ഒക്കെ മനോഹരമാക്കുന്ന കാഴ്ച്ച.

ലാർജ് ആന്റ് ബോൾഡ് വർക്ക്

fashion2
ചിത്രങ്ങൾക്കു കടപ്പാട്: ഇൻസ്റ്റഗ്രാം

ചെറിയ പ്രിന്റുകൾക്ക് ആവശ്യക്കാരുള്ളതു പോലെ തന്നെ കണ്ണുടക്കുന്ന വലിയ ബോൾഡ് പ്രിന്റുകൾക്കും ഇന്ന് ആരാധകർ ഏറെയാണ്. ഒരു വസ്ത്രം മുഴുക്കെ പടരുന്നതോ അതിൽ വലിയൊരു ഭാഗം മൊത്തം പ്രിന്റ് വരുന്നതോ ആയ തരത്തിലാണ് ഇവ ചെയ്യുന്നത്.

പേസ്റ്റൽ നിറങ്ങളിൽ ഫ്ലോറൽ പാറ്റേൺ

സേയ്ജ് ഗ്രീൻ, ലാവെൻഡർ, പൗഡർ ബ്യൂ, ബേബി പിങ്ക് പോലുള്ള നിറങ്ങളിലുള്ള തുണിത്തരങ്ങളിൽ ഫ്ലോറൽ ഡിസൈനുകൾ കൊടുത്തിട്ടുള്ള വസത്രങ്ങൾക്കിന്ന് എല്ലാ പ്രായക്കാർക്കിടയിലും ഫാൻ ബേയ്സ് ഉണ്ട്. കാഴ്ച്ചയിൽ തന്നെ നല്ല ശാന്തത തരുന്ന രീതിയിലാണ് ഇവ വിപണിയിൽ ഇറങ്ങുന്നത്.

പാരമ്പര്യത്തിന്റെ വശ്യതയും മോഡേണിറ്റിയുടെ തലയെടുപ്പും ഒരേപോലെ ഇഷ്ടമുള്ളവർക്ക് നന്നായി വർക്ക് ആകുന്ന ഫാഷൻ സ്റ്റെയിറ്റ്മെന്റായി മാറുകയാണ് ഫ്ലോറൽ ട്രെന്റ്.  

English Summary:

Floral fashion remains an evergreen trend, poised for a grand resurgence in 2026. Celebrities like Nita Ambani and actresses Sanya Malhotra, Sreeleela, and Sharvari are setting the pace by embracing stunning floral sarees and lehengas, making them a major highlight on social media.

ADVERTISEMENT