ADVERTISEMENT

ഫോണിൽ, ബാഗിൽ... എന്തിനേറെ ലിപ് ബാമിൽ വരെ കിലുങ്ങിയാടിയ ചാംസ് ഇപ്പോൾ പാവാട തുമ്പത്താണ്.

സേഫ്റ്റി പിൻ, ബട്ടൻ എന്നിങ്ങനെ മൈക്രോ ആക്സസറികൾ കൊണ്ടു വസ്ത്രത്തിന്റെ ലുക്ക് മാറ്റുന്ന, സ്റ്റൈലിങ്ങിന് പേഴ്സനലൈസ്ഡ് ടച്ച് നൽകുന്ന പുതിയ കാലത്തിന്റെ ട്രെൻഡ് അപ്ഡേറ്റാണ് സ്കർട് ചാംസ്. ചാംസ് എന്താണെന്ന് അറിയാത്തവർ വീട്ടിലെ ആൽഫ കടുകുമണികളോടു ചോദിച്ചാൽ കീചെയിൻ പോലെ പാന്റ്സിലും മറ്റും തൂക്കിയിടാനാകുന്ന ആക്സസറിയാണ് അത് എന്നു പറയും. പിന്നേ... പാവാടവള്ളിയിൽ ടസ്സൽസ് തൂക്കിയിട്ടു സ്റ്റൈൽ ചെയ്ത നമ്മളോടോ എന്നു വീട്ടിലെ നയന്റീസ് കിഡ്സ് ഉള്ളിൽ പറയും. പാവാടയിൽ കൊളുത്തിയിട്ടില്ലാ എന്നേയുള്ളൂ ബാഗിൽ നമ്മളും തൂക്കിയിട്ടുണ്ടേ സാക്ഷാൽ കീചെയ്ൻ എന്ന് Y2Kയും പറയും. ഷൂസിൽ വരെ ചാം സ്റ്റൈൽ ചെയ്തിട്ടുണ്ട് ജെൻ സി.
കീചെയിൻ, പെൻഡന്റ്, ചെയിൻ, മുത്തുകൾ എന്നിവ പാവാടയുടെ വെയ്സ്റ്റ് ബാൻഡിലും ബെൽറ്റ് ലൂപ്പിലും ഹെംലൈനിലും തൂക്കിയിടാം. സിംപിൾ സ്കർട് ധരിക്കുമ്പോൾ പല ലെയറായി വെയ്സ്റ്റ് ചെയിൻ അണിയാം. അമൂല്യമായ ചിലതില്ലേ; സമ്മാനമായി ലഭിച്ച ഇപ്പോൾ പാകമല്ലാതായ മോതിരം, നാണയം, ആദ്യ വണ്ടിയുടെ താക്കോൽ എന്നിവയൊക്കെ ചാംസായി അണിയാം. ഫങ്കി ലുക് ആഗ്രഹിക്കുന്നവർ ചങ്കി പേൾസിലേക്ക് മാറിക്കോളൂ... കാഷ്വൽ ഔട്ടിങ്ങിന് ഹെവി ചാമും പാര്‍ട്ടികൾക്കു മെറ്റാലിക് ചാമും ഇണങ്ങും.

Skirtcharms2
ADVERTISEMENT
ADVERTISEMENT
Personalize Your Style with Skirt Charms:

Skirt charms are the latest fashion trend, personalizing your outfits with micro-accessories like safety pins and buttons. These can be attached to the waist, belt loops, or hemline of skirts, offering a unique Y2K and Gen Z-inspired style update.

ADVERTISEMENT
ADVERTISEMENT