ADVERTISEMENT

മ്മർവെയർ എന്നതിനേക്കാൾ സ്റ്റൈൽ വെയർ, ട്രാവൽ മസ്റ്റ് ഹാവ് എന്നീ ലേബലുകളിലേക്ക് സൺഗ്ലാസ്സസ് മാറിയിട്ടു നാളേറെയായി. ഇടയ്ക്കിടെ ട്രിപ് പോകുന്ന മലയാളിക്കു കണ്ണടകളുടെ വൻ കലക്‌ഷനുമുണ്ടാകും. ഇനി സൺഗ്ലാസ്സസ് വാങ്ങാനിറങ്ങുമ്പോൾ XXL സൈസിലുള്ളവ നോക്കിവാങ്ങിക്കോളൂ. കാരണമെന്തെന്നോ? ലോക ഫാഷന്റെ മുഖത്ത് ഇപ്പോഴിരിക്കുന്നത് ഓവർസൈസ്‍‍‍‍ഡ് ഷേഡ്സ് ആണ്. Y2K ഇ ൻസ്പയേർ‍ഡ് സ്പോർടി സ്റ്റൈലും സ്ലീക് ഫ്രെയിംസും ബാക് സീറ്റിലേക്കു മാറി.

oversized-sunglasses-trend-xxl-shades-fashion

ഈ മാറ്റത്തിനു പിന്നിൽ ജാക്കി കെന്നഡി ഇഫക്ട് തിരിച്ചുവന്നതാണെന്നാണ് വയ്പ്പ്. ജോൺ എഫ്. കെന്നഡിയുടെ ഭാര്യയായിരുന്ന ജാക്വലിൻ കെന്നഡി ഒനാസിസിന്റെ ഓമനപ്പേരാണ് ജാക്കി കെന്നഡി. ഈ അമേരിക്കൻ ഫസ്റ്റ് ലേഡിയുടെ മുഖമുദ്രയായിരുന്നു ഓവർസൈസ്ഡ് ഗ്ലാസ്സസ്. പാപ്പരാസികളുടെ നോട്ടം എത്താതിരിക്കാൻ അണിഞ്ഞുതുടങ്ങിയതുമാകാം ഇത്. അതുകൊണ്ടുതന്നെ 1970 ഇൻസ്പയേർഡ് നൊസ്റ്റാൾജിക് ഗ്ലാമർ, ഇൻകൊഹ്നിറ്റോ ദീവ സ്റ്റൈൽ എന്നെല്ലാം XXL ഷേഡ്സ് ട്രെൻഡിനെ വിളിക്കുന്നു.

oversized-sunglasses-trend-xxl-shades-fashion1
ADVERTISEMENT

ട്രെൻ‍ഡ് വന്ന വഴി അവിടെ നിൽക്കട്ടെ, നമുക്ക് ട്രെൻ‍ഡിനൊപ്പം യാത്ര ചെയ്യാം. റൗണ്ട്, സ്ക്വയർ, ഓവൽ എന്നിങ്ങനെ ഫ്രെയിം ഷേപ് ഏതായാലും വലുപ്പം അൽപം ഓവറായിരിക്കണം. ഗ്രേഡിയന്റ് ടിന്റഡ് ലെൻസും ചേരുമ്പോൾ ഒരേ പൊളി! പർപ്പിൾ ടിന്റഡ് ലെൻസിനും കളർഫുൾ ഫ്രെയിമിനും ഫാൻസ് വേറെ തന്നെയുണ്ട്. ഏത് ഔട്ഫിറ്റിനെയും അപ്‌ലിഫ്റ്റ് ചെയ്യാൻ ഷേഡ്സ് സഹായിക്കും, ഇണങ്ങുംവിധം അണിയണമെന്നു മാത്രം.

ADVERTISEMENT
The New King of Sunglass Trends:

Oversized sunglasses have transitioned from mere summer wear to stylish travel must-haves, and the latest trend embraces XXL shades. This shift is attributed to the resurgence of the 'Jackie Kennedy effect,' referencing the iconic First Lady Jacqueline Kennedy Onassis, who popularized oversized glasses for privacy. These 1970s-inspired, nostalgic, incognito-chic XXL shades are now dominating global fashion, pushing aside Y2K-inspired sporty styles and sleek frames. Whether round, square, or oval, the frame size should be generously large, ideally paired with gradient tinted lenses for a chic look. Purple tinted lenses and colorful frames are also gaining popularity, proving that the right pair of shades can elevate any outfit.

ADVERTISEMENT
ADVERTISEMENT