Monday 03 August 2020 04:02 PM IST

അഴകളവിൽ പെർഫെക്ട്! വിദ്യ ബാലന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ഫാഷൻ ലോകം

Pushpa Mathew

cover vidya

ബോളിവുഡിന്റെ പ്രിയനായികയാണ് വിദ്യാബാലൻ. പരന്പരാഗതമായാലും ഇന്തോ - വെസ്റ്റേൺ ആയാലും തികച്ചും ചാരുതയോടെ സ്വന്തം സ്റ്റൈൽ അവതരിപ്പിക്കുന്നതിൽ എക്കാലവും താരം ശ്രദ്ധ ചെലുത്താറുണ്ട്. അവാർഡ് ഷോകൾ മുതൽ മൂവി പ്രീമിയറുകൾ വരെ തൻറെ ഗംഭീരമായ ഫാഷൻ ചോയ്‌സുകൾ കൊണ്ട് എല്ലാവരെയും ആകർഷിക്കാറുണ്ട് വിദ്യ.

വിദ്യ നായികയാകുന്ന പുതിയ ചിത്രമാണ് ശകുന്തള ദേവി. ചിത്രം ഓൺലൈൻ റിലീസിനെത്തി. ചിത്രത്തിന്റെ പ്രമോഷനു വേണ്ടി വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിദ്യ എത്തിയത്. ഈ ലുക്കുകളാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ച.

തിരഞ്ഞെടുക്കുന്ന ഓരോതരം വസ്ത്രത്തിലും വിദ്യയുടെ വൈദഗ്ദ്ധ്യം അതിശയകരമാണ്; മാത്രമല്ല, ഓരോ ലുക്കും മറ്റൊന്നിൽ നിന്ന് വളരെയേറെ വ്യത്യസ്തവുമാണ്. പരമ്പരാഗത രീതി അവർ മാറ്റമില്ലാതെ തുടരുകയാണ് ചെയ്യുന്നത്.

 

വിദ്യയുടെ വാർഡ്രോബിൽ ഉള്ള ചില മനോഹരമായ കളക്ഷൻസ് ഇതാ:

2

•അനായാസമായ സ്റ്റൈലും ആഡംബരവും സമന്വയിപ്പിച്ച് ടെക്സ്ചേർ്ഡ് കോട്ടൺ ട്യൂണിക് വിത്ത് ദോത്തി പാന്റ്സ് ബൈ ഉർവശി കൗർ.

1

•സമ്മർ വൈബ് നൽകുന്ന മാക്സി ഡ്രസ്സ്.

6

•മനോഹരമായി ഡ്രേപ് ചെയ്ത സാരിയിൽ. പ്രതിമാ പാണ്ഡെയുടെ എത്‌നിക് ലുക്കിനൊപ്പം ഇണങ്ങുന്ന ബെൽറ്റും കൂടി ചേർത്തത് വിദ്യയെ കൂടുതൽ മനോഹരിയാക്കി.

7

• മാറ്റി ബൈ നേഹ ഖാബ്രയുടെ വെസ്റ്റേൺ ലുക്കിലും വിദ്യ തരംഗമായി. ഒപ്പം ഡ്രമാറ്റിക് ലുക്കിന് എക്സ്ട്രാ ഡോസ് ചേർക്കുന്ന സ്റ്റേറ്റ്മെൻറ് ഇയർകഫും.

4
5

•പിങ്ക് നിറത്തിലുള്ള ഹാൻഡ് വോവൻ ചന്ദേരി സാരിയും ; ക്ലാമ്പ് ഡൈ ചെയ്ത ഷായ്‌ബോറി ഡോട്സുമായി മഞ്ഞ നിറത്തിലുള്ള നാച്ചുറൽ ഡൈഡ് സിൽകും ;ചെയ്തത് റൗക്ക ബൈ ശ്രീജിത്ത്‌ ജീവൻ.

"വെറും ലുക്ക് മാത്രമല്ല വസ്ത്രങ്ങൾക്ക് ഇന്ന് ആഴമേറിയ ഒരു അർത്ഥവുംകൂടി വേണം. "