ADVERTISEMENT

മിക്ക കുട്ടികൾക്കും മധ്യവേനലവധി സമയത്തു കായിക പരിശീലനം ഉണ്ടാകാറുണ്ട്.‌ അവധിക്കാലം കടുത്ത വേനൽക്കാലമായതിനാൽ വെയിലത്തു കളിക്കുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

വെള്ളം നന്നായി കുടിക്കാം
വെള്ളം കുടിക്കുന്ന കാര്യമെടുത്താൽ അമിതമാകാത്ത അളവിൽ വെള്ളം എത്ര കുടിച്ചാലും പ്രശ്നമല്ല. പ്രത്യേകിച്ചും കരിക്കിൻ വെള്ളം. കാരണം അതിൽ ഇലക്ട്രോലൈറ്റുകളിൽ ഒന്നായ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ശുദ്ധജലവും കരിക്കിൻവെള്ളവും കുട്ടികൾക്കു ധാരാളമായി നൽകാം. പരിശീലനം നടത്തുന്ന കുട്ടികൾക്കു പഴങ്ങളും നൽകാം.

ADVERTISEMENT

ഇപ്പോഴത്തെ ഈ ഉഷ്ണകാലാവസ്ഥയിൽ അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ (ഫുൾ സ്ലീവ്), മുഖം കവർ ചെയ്യുന്ന തരത്തിലുള്ള ഹെ‍ഡ് ക്യാപ് എന്നിവ ഉപയോഗിക്കാം. ഈ കാലാവസ്ഥയിൽ ചില പ്രദേശങ്ങളിൽ അൾട്രാവയലറ്റ് (UV) കിരണങ്ങളുടെ പ്രസരണം കൂടുതലായി കാണപ്പെടുന്നുണ്ട്. അതിനാൽ തന്നെ വെയിലിൽ നിന്നും രക്ഷ നേടാനുള്ള സുരക്ഷിത മാർഗങ്ങൾ തേടുക.

പീഡിയാട്രിക് സൺസ്ക്രീൻ
പീഡിയാട്രിക് സൺസ്‌ക്രീൻ ഉപയോഗിക്കുക. സാധ്യമെങ്കിൽ ഒരു സ്കിൻ സ്പെഷലിസ്റ്റിന്റെ സേവനം തേടിയശേഷം കുട്ടിയുടെ സ്കിൻ ടൈപ്പിന് അനുയോജ്യമായ ഒരു സൺസ്ക്രീൻ വാങ്ങി ഉപയോഗിക്കാവുന്നതാണ്. വെയിലിനെ ഭയന്നു കുട്ടിയുടെ സ്പോർട്സ് താൽപര്യങ്ങളെ ഒഴിവാക്കാതിരിക്കുന്നതാകും ഉചിതം. എന്നിരുന്നാൽ തന്നെയും കൂടുതൽ സമയം കുട്ടി വെയിലിൽ നിൽക്കേണ്ടി വരുന്നില്ല എന്നു ടീച്ചറോടു മുൻകൂട്ടി സംസാരിച്ച് ഉറപ്പു വരുത്തുക. പരിശീലനം കഴിഞ്ഞുവന്നാൽ കുളിക്കാനും നിർദേശിക്കുക.

ADVERTISEMENT

ഡോ. എം.കെ.സി. നായർ
ശിശുരോഗവിദഗ്ധനും മനശ്ശാസ്ത്രജ്ഞനും
ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ

English Summary:

Summer vacation sports training for children requires special attention to heat safety and hydration. Ensure kids drink plenty of water, including tender coconut water, and wear loose cotton clothing with head coverings to protect them from the sun and UV rays, along with pediatric sunscreen.

ADVERTISEMENT
ADVERTISEMENT