ADVERTISEMENT

ശരീരത്തിലെ ഏറ്റവും നീളം കൂടിയ ഞരമ്പാണു സയാറ്റിക് ഞരമ്പ്. ഈ നാഡിയുടെ തുടക്കം മുതൽ അതായത് നടുവിനു താഴ് ഭാഗത്തുനിന്നു (ഊര) തുടങ്ങി കാലിന്റെ വിരലുകൾ വരെ എന്നുന്ന വേദനയാണു സയാറ്റിക്ക. സാധാരണയായി ഏതെങ്കിലും ഒരു വശത്തെ കാലിലാണ് ഈ വേദന അനുഭവപ്പെടാറുള്ളത്.

നട്ടെല്ലിലെ പ്രശ്നങ്ങളാണു സയാറ്റിക്കയ്ക്കു പ്രധാന കാരണം. സയാറ്റിക് നാഡിയിൽ തെന്നിമാറിയ (Slipped) ഡിസ്ക് അമരുന്നതു കൊണ്ടു വേദന വരാം. നട്ടെല്ലിലെ തേയ്മാനം (Spinal Stenosis) അഥവാ നട്ടെല്ലിലെ നാഡികൾ സഞ്ചരിക്കുന്ന പാത ചുരുങ്ങുക, പിൻഭാഗത്തുള്ള
പിരിഫോർമിസ് എന്ന പേശി മുറുകി സയാറ്റിക് നാഡിയെ അമർത്തുക (Piriformis Syndrome), ക്ഷയരോഗം, ട്യൂമറുകൾ എന്നിവയാണു മറ്റു കാരണങ്ങൾ.

ADVERTISEMENT

​∙ അസഹ്യമായ നടുവേദനയ്ക്കൊപ്പം കാലിൽ സൂചി കൊള്ളുന്നതു പോലെ തരിപ്പോ മരവിപ്പോ വരാം.

∙ നടക്കാനോ ഇരിക്കാൻ പോലുമോ കഴിഞ്ഞെന്നു വരില്ല. കാലിനു ബലക്കുറവും അനുഭവപ്പെടാം.

ADVERTISEMENT

∙ കൂടുതൽ നേരം ഇരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ പെട്ടെന്ന് എഴുന്നേൽക്കുമ്പോഴോ വേദന കൂടാം.

എന്തു കാരണം കൊണ്ടാണു സയാറ്റിക് നാഡി അമർന്നിരിക്കുന്നത് എന്നു കണ്ടുപിടിച്ച് അതിനുള്ള ചികിത്സയാണു നൽകേണ്ടത്. ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

ADVERTISEMENT

∙ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ഭാരം ഉയർത്തുമ്പോഴും ശരീരനില കൃത്യമാക്കുക.

∙ ഇരുന്നു ജോലി ചെയ്യുന്നവർ നല്ല എർഗണോമിക് സംവിധാനങ്ങളും ശീലങ്ങളും പാലിക്കുക.

∙ നീർക്കെട്ടിനും പേശീവലിച്ചിലിനും ഉള്ള മരുന്നുകൾ കഴിക്കുക.

∙ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഫിസിയോതെറപ്പി, വ്യായാമ ചികിത്സ എന്നിവ ആവശ്യമായ തോതിൽ ഉപയോഗപ്പെടുത്താം.

കടപ്പാട്

ഡോ. ടി. കെ. വാസുദേവൻ

പ്രഫസർ, ഹെഡ്
ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ
കെഎംസിറ്റി മെഡിക്കൽ കോളജ്,
കോഴിക്കോട്

English Summary:

Sciatica is a painful condition caused by the compression of the body's longest nerve, the sciatic nerve, which extends from the lower back down to the toes. Patients typically experience severe lower back pain accompanied by numbness, tingling, and weakness in one leg. Common causes include a slipped disc, spinal stenosis, piriformis syndrome, and tumors pressing against the nerve. Symptoms often worsen when sitting for long periods, coughing, or standing up suddenly. Diagnosis requires identifying the exact cause of nerve compression to determine appropriate treatments like medication, physical therapy, or surgery. Maintaining proper posture while sitting, standing, and lifting heavy objects can help prevent this debilitating condition. Proper ergonomic setups are also essential for desk workers to avoid nerve pressure and reduce muscle strain.

ADVERTISEMENT