ADVERTISEMENT

കൗമാരപ്രായത്തിൽ സ്തനങ്ങൾ രൂപപ്പെടുമ്പോൾ പലപ്പോഴും ചെറിയ വേദനയും ( ആർത്തവ സമയത്ത്)  തടിപ്പും ശ്രദ്ധയിൽപെടാറുണ്ട്. അതു മാസാമാസങ്ങളിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോണിന്റെ നിരക്കിനെ ആശ്രയിച്ചിരിക്കുന്ന സാധാരണ പ്രക്രിയയാണ്. എന്നാൽ വളരെ വ്യക്തമായ മുഴകളോ, അതിന്റെ വളർച്ചയോ, തൊലിപ്പുറത്തുള്ള നിറവ്യത്യാസങ്ങളോ, ഞരമ്പുകൾ തെളിഞ്ഞു കാണുകയോ ഉണ്ടെങ്കിൽ അൾട്രാസൗണ്ട് സ്കാൻ ചെയ്ത് ഒരു ഡോക്ടറുടെ  സഹായം തേടേണ്ടതുണ്ട്. 

എന്നാൽ വേദനയില്ലാത്തെ മുഴകളും മുലഞെട്ടിൽ കൂടി ഡിസ്ചാർജ് ഉണ്ടാകുന്നതും ഏറെ ഗൗരവത്തോടെ കാണണം. പ്രത്യേകിച്ച് ആർത്തവ വിരാമം വന്ന സ്ത്രീകളിലും മുലയൂട്ടാത്ത സ്തനങ്ങളിലും ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരു സർജന്റെ ഉപദേശമനുസരിച്ച് പരിശോധിക്കേണ്ടതുണ്ട്.

ADVERTISEMENT

അമ്മ,സഹോദരിമാർ, അടുത്തബന്ധമുള്ളവർ എന്നിവർക്ക് കാൻസറിന്റെ ചരിത്രം ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള മുഴകൾ അർബുദമല്ല എന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. 

മൂലട്ടൂന്ന സ്ത്രീകളിലുണ്ടാകുന്ന പ്രശ്നങ്ങൾ മിക്കപ്പോഴും മുലപ്പാൽ കെട്ടുന്നതു കൊണ്ടുള്ള പ്രശ്നമാകാം. അതിന് പരിഹാരം ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നു തേടാവുന്നതാണ്. 

ADVERTISEMENT

എയർ കോമഡോർ ഡോ. പോളിൻ ബാബു,

സീനിയർ കൺസൽറ്റന്റ് ,

ADVERTISEMENT

പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി,

മാർ സ്ലീവാ മെഡിസിറ്റി, പാലാ

ADVERTISEMENT