ADVERTISEMENT

തലസ്ഥാന നഗരത്തിന്റെ ഹൃദയമിടിപ്പറിഞ്ഞ്, ചരിത്രത്തിന്റെ ഇടനാഴികളിലൂടെ നടന്ന്, വേറിട്ട രുചികളാസ്വദി ച്ചൊരു യാത്ര. നിർമാണവിദ്യകൊണ്ടും ചരിത്രകഥകൾ കൊണ്ടും മനംമയക്കുന്ന കാഴ്ചകളാലും ഏതിനം സഞ്ചാരികളെയും സ്വന്തമാക്കുന്ന ഡൽഹി. തലസ്ഥാനത്തിന്റെ തലയെടുപ്പുള്ള കാഴ്ചകളിലേക്ക് ഇറങ്ങും മുൻപ് വ്യക്തമായൊരു ട്രിപ് പ്ലാൻ ഉണ്ടാക്കണം. എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണം, ബജറ്റ് ഫ്രണ്ട്‌ലിയായി എങ്ങനെ കൈകാര്യം ചെയ്യാം, യാത്രാ ദിനങ്ങൾ എങ്ങനെ പരമാവധി ഉപയോഗിക്കാം, പ്രധാന ആകർഷണങ്ങളേതൊക്കെ തുടങ്ങിയവയെല്ലാം അറിയണം. ഒരിക്കലും പോയിട്ടില്ലെങ്കില്‍ പോലും വാർത്തകളിലൂടെ, ചിത്രങ്ങളിലൂടെ ഏതൊരാൾക്കും സുപരിചിതമായ പോരാണ് ഡൽഹി. പക്ഷേ, ആ പരിചയം മാത്രം പോര, തീർച്ചയായും ഒരിക്കലെങ്കിലും കണ്ട് അനുഭവിക്കേണ്ട മഹാനഗരമാണിത്. ചുരുങ്ങിയ ചെലവിൽ തലസ്ഥാനം ചുറ്റിക്കാണാൻ ഡൽഹി ടൂറിസം ഡിപാർട്മെന്റിന്റെ റഗുലർ ട്രാവൽ പാക്കേജുകൾ ലഭ്യമാണ്.

ഡൽഹി ടൂറിസം ഡിപാർട്മെന്റ് റഗുലർ ട്രാവൽ പാക്കേജുകൾ

dlhiinfm2
ADVERTISEMENT

ബജറ്റ് ഫ്രണ്ട്‌ലിയായി കാഴ്ചകൾ ആസ്വദിക്കാവുന്ന മഹാനഗരമാണ് ഡൽഹി. നഗരത്തെ പരസ്പരം ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിൻ, ഇലക്ട്രിക് ഓട്ടോ, ഷെയർ ഓട്ടോ, ഓൺലൈൻ ടാക്സി, ബസ്സ് തുടങ്ങി ഗതാഗതത്തിന് ഇഷ്ടമുള്ള വഴി തെരഞ്ഞെടുക്കാം. ഡൽഹി ടൂറിസം ഡിപാർട്മെന്റ് സഞ്ചാരികൾക്കായി വിവിധ റഗുലർ ടൂർ പാക്കേജുകൾ നടത്തുന്നുണ്ട്. സെൻട്രൽ റിസർവേഷൻ ഓഫിസിൽ നിന്നാണ് എല്ലാ ടൂറുകളും പുറപ്പെടുന്നത്.

1.Half day sightseeing tour / Morning tour (9.00AM-1.30PM) – നിരക്ക് (ഉച്ചയൂണ് ഉൾപ്പെടെ) ₨ 420 (Per person), തിങ്കൾ ഒഴികെ എല്ലാ ദിവസവും. കാഴ്ചകൾ– ലക്ഷ്മി നാരായൺ മന്ദിർ, കുത്തബ് മിനാർ, ലോട്ടസ് ടെംപിൾ, ഇന്ത്യഗേറ്റ് & രാഷ്ട്രപതിഭവൻ. Afternoon tour (2.15PM-5.30PM), നിരക്ക് ₨ 420 (Per person), കാഴ്ചകൾ– റെഡ് ഫോർട്ട്, രാജ് ഘട്ട്, ഹുമയൂൺ ടോംബ്

ADVERTISEMENT

2. Full day sightseeing tour- (9.00 AM-5.45PM), നിരക്ക് (ഉച്ചയൂണ് ഉൾപ്പെടെ) ₨ 630 (Per person) രാവിലെയും ഉച്ചയ്ക്കുമുള്ള ടൂറിൽ ഉൾപ്പെട്ട മുഴുവൻ ഇടങ്ങളും സന്ദർശിക്കും.

3. Evening tour-(5.00PM-10.00PM), നിരക്ക് (അത്താഴം ഉൾപ്പെടെ) ₨ 525 (Per person), കാഴ്ചകൾ– നാഷനൽ വാർ മെമ്മോറിയൽ, സഫ്ദാർജൻഗ് ടോംബ്(Safdarjung tomb), കുത്തബ് മിനാർ.

ADVERTISEMENT

ഇവ കൂടാതെ നിരവധി ഔട്ട് േസ്റ്റഷൻ ടൂറുകളും സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും – delhitourism.gov.in ഫോൺ–011-23363607

മറക്കാതെ രുചിക്കണം

delhifd

ചാന്ദ്നി ചൗക്കിനടുത്തുള്ള പരാന്തെ വാലി ഗലിയിലെ പറാത്തകളും, ചൂടു ജിലേബിയും. ജുമാ മസ്ജിദിന് അടുത്തുള്ള കരീംസിലെ മുഗളായി ൈസ്റ്റൽ കബാബും ബട്ടർ ചിക്കനും. അഗ്രസേൻ കി ബാവലിയ്ക്ക് ചുറ്റുമുള്ള ചെറുകടകളിലെ ചായയും സമോസ പോലുള്ള പലഹാരങ്ങളും. സൗത്ത് ഡൽഹി മൊമോസ്. സീതാറാം ദിവാൻ ചന്ദിലെ ചോലെ ബട്ടൂര, ഖാൻ മാർക്കറ്റിലെ ഖാൻ ചച്ചയിലെ കബാബുകൾ. സരോജിനി നഗർ സ്ട്രീറ്റ് ഫൂഡ്സിൽ നിന്ന് ഗോൾഗപ്പ, ആലൂ ടിക്കി, മോമോസ്. മജ്നു കാ ടില എന്ന ടിബറ്റൻ കോളനിയിൽ നിന്ന് ടിബറ്റൻ തനത് രുചികൾ എന്നിവ ആസ്വദിക്കാം.

ADVERTISEMENT