ADVERTISEMENT

നിങ്ങൾക്ക് കശ്മീര്‍ യഥാർഥ അനുഭവം ആകണം എന്നുണ്ടെങ്കിൽ തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് ഗുരേസ് വാലി. സുഹൃത്ത് ഷഹീറിന്റെ ഈ വാക്കുകളാണ് ഗുരേസ് താഴ്‌വര തേടിയുള്ള യാത്രയ്ക്ക് കാരണമായത്. കശ്മീരിലെ ബന്ദിപൊറ ജില്ലയിലാണ് ഗുരേസ് വാലി. കിഷൻഗംഗ നദിയുടെ തീരത്ത് പരന്നുകിടക്കുന്ന ഈ താഴ്‌വര സഞ്ചാരികൾക്കിടയിൽ അത്ര പ്രശസ്തമല്ല.

gurezz3

ദാൽ തടാകത്തിനടുത്ത് നിന്ന് ബുള്ളറ്റ് വാടകയ്ക്കെടുത്ത് ഗുരേസ് വാലി ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര ആരംഭിച്ചു. സമയം ഒൻപത് കഴിഞ്ഞെങ്കിലും മഞ്ഞിന്റെ ആവരണം പൊതിഞ്ഞ് നിൽക്കുന്ന പ്രകൃതി. ഇവിടെ നിന്ന് 130 കിലോമീറ്ററുണ്ട് ഗുരേസ് വാലിയിലേക്ക്. ആകാശം മുഖം നോക്കുന്ന വുലാർ തടാകത്തിന്റെ ദൃശ്യഭംഗി വർണനാതീതമാണ്. അതിനപ്പുറം പൈൻമരങ്ങൾ അതിരിടുന്ന റോഡുകൾ കടന്ന് ഞങ്ങളുടെ ബുള്ളറ്റുകൾ ഇരമ്പി കുതിച്ചു.

gurez
ADVERTISEMENT

സ്വർഗമീ മണ്ണ്

gurezz

മുന്നോട്ടുള്ള യാത്രയിൽ പല ചെക്ക് പോസ്റ്റുകളിലായി ചെക്കിങ് ഉണ്ടായിരുന്നു. പോകപ്പോകെ റോഡ് ഓഫ് റോഡിലേക്ക് മാറി. റസ്ദാൻ പാസിനു തൊട്ടുമുൻപായി വണ്ടി നിർത്തി, ആ തണുപ്പിനെ തോൽപ്പിക്കാൻ ഒരു ചൂടുചായ അനിവാര്യമായിരുന്നു. ആ ചായനേരത്ത് കടയുടമ സാദിഖ് മഞ്ഞുകാലത്തെ കഥകൾ പങ്കുവച്ചു. മുന്നോട്ടുള്ള യാത്രയിൽ പ്രകൃതിയുടെ പലമുഖങ്ങൾ ആസ്വദിക്കാനായി. കൂടാരങ്ങളിൽ താമസിക്കുന്ന മനുഷ്യർ, കൂട്ടം കൂട്ടമായി മേയുന്ന ആടുകൾ, മഞ്ഞിന്റെ തൊപ്പികളണിഞ്ഞ മരങ്ങൾ...എങ്ങോട്ട് ക്യാമറ തിരിച്ചാലും സുന്ദര ഫ്രെയിമുകൾ.

ADVERTISEMENT

നദിയുടെ താരാട്ടേറ്റ്

gurezvalley2

ഗുരേസ് വാലിയിലേക്കുള്ള സഞ്ചാരം തിരക്ക് പിടിച്ച് ചെയ്യേണ്ട ഒന്നല്ല. ഓരോ നിമിഷവും നന്നായി ആസ്വദിച്ച് വേണം മുന്നോട്ട് പോകാൻ. കിഷൻഗംഗ ജലവൈദ്യുത പദ്ധതി കടന്ന് കുതിരകൾ മേയുന്ന പുൽമേടുകൾ കടന്ന് ഞങ്ങൾ ഗുരേസ് വാലിയിലേക്ക് നീങ്ങി. നദിക്കരയിലെ ടെന്റിലാണ് താമസം. ലോങ് എക്സ്പോഷർ നൈറ്റ് ഫൊട്ടോഗ്രഫി പ്ലാനിലുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി പെയ്ത മഴ എല്ലാ പ്രതീക്ഷയും നശിപ്പിച്ചു.

gurez2
ADVERTISEMENT

അത്താഴത്തിന് ശേഷം കിഷൻഗംഗയുടെ താരാട്ട് കേട്ട് സുന്ദരമായൊരു നിദ്രയിലേക്കാഴ്ന്നു. പിറ്റേന്ന് സുവർണസൂര്യോദയം ക്യാമറയിൽ പകർത്തുക എന്ന ലക്ഷ്യത്തോടെ എഴുന്നേറ്റെങ്കിലും പ്രകൃതിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ആകാശത്ത് മേഘങ്ങൾ തിരശീല നീക്കി, മൂടൽ മഞ്ഞ് പ്രകൃതിയെ ആവരണം ചാർത്തി. സൂര്യപ്രകാശം മണ്ണിൽ തൊടുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും പ്രകൃതി കണ്ണാരം പൊത്തി കളിക്കും പോലെ...

പെയിന്റിങ് പോലൊരു നാട്

gurez3

തുലൈൽ ഗ്രാമമായിരുന്നു അടുത്ത ലക്ഷ്യസ്ഥാനം. ജൂല ഫ്ലോട്ടിങ് ബ്രിജിന്റെ കാഴ്ച കുറച്ചുനേരം ആസ്വദിച്ച ശേഷം തുലൈലിലേക്ക് നീങ്ങി. വഴിയിലെ ചെക്ക്പോസ്റ്റുകവ്‍ ഓരോന്നും പിന്നിട്ട് മുന്നേറും തോറും കാഴ്ചകൾ അതിശയപ്പെടുത്തി. പച്ചപുതച്ച മലനിരകൾ, ശാന്തമായി ഒഴുകുന്ന അരുവി, താഴ്‌വരയിൽ അങ്ങിങ്ങായി നിലകൊള്ളുന്ന മരവീടുകൾ...ഓരോ വളവ് തിരിയുമ്പോഴും പെയിന്റിങ് പോലുള്ള കാഴ്ചകൾ.

ADVERTISEMENT