ADVERTISEMENT

പഴയ ഇന്ത്യൻ പാർലമെന്റ് കെട്ടിടത്തിന് പ്രചോദനമായ നിർമിതി എന്നു കണക്കാക്കുന്ന ക്ഷേത്രമാണ് മൊറേന ജില്ലയിലെ മിതാവലി ഗ്രാമത്തിലുള്ള ചൗസഠ് യോഗിനി ക്ഷേത്രം. .നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രം അതിന്റെ വൃത്താകൃതികൊണ്ട് തന്നെ ശ്രദ്ധേയമാണ്. .ക്ഷേത്രത്തിലെ ശ്രീകോവിലുകളിലുള്ള ശിവലിംഗങ്ങൾ കൊണ്ടാകാം ഏകാത്തർസോ മഹാദേവ ക്ഷേത്രം എന്നും ഇതിനു പേരുണ്ട്. .നൂറടിയോളം ഉയരമുള്ള കുന്നിനു മുകളിൽ പ്രധാന ശ്രീകോവിലിനെ കേന്ദ്ര ബിന്ദുവാക്കിയാണ് വൃത്താകൃതിയിലുള്ള ബാഹ്യനിർമിതി രൂപപ്പെടുത്തിയിരിക്കുന്നത്. പ്രാചീന തന്ത്രവിദ്യയിലെ നിഗൂഢതകളാണ് 64 ഉം വൃത്താകൃതിയും തമ്മിലുള്ള ബന്ധമെന്നും കണക്കാക്കുന്നു. .മധ്യത്തിലുള്ള പ്രധാന ശ്രീകോവിലിൽ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ചുറ്റുമുള്ള 64 ശ്രീകോവിലുകളിൽ ഓരോന്നിലും ഓരോ യോഗിനിമാരെയും. ശ്രീകോവിലുകളുടെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ഒരു ഭൂഗർഭസംഭരണ അറയിലെത്താനുള്ള സംവിധാനവുമുണ്ട്. .മധ്യത്തിലുള്ള ശ്രീകോവിലിനും വൃത്താകൃതിയിലുള്ള സമുച്ചയത്തിനും ഇടയിലുള്ള സ്ഥലം മേൽക്കൂരകളില്ലാതെ തുറന്ന മുറ്റമാണ്. 65 ശ്രീകോവിലുകളുടെയും മുകളിൽ ശിഖരങ്ങളുണ്ടായിരുന്നു എന്നും പിൽക്കാലത്ത് എപ്പോഴോ അത് നീക്കം ചെയ്തതാണെന്നും കണക്കാക്കുന്നു. .പതിനാലാം നൂറ്റാണ്ടിലെ ശിലാലിഖിതം അനുസരിച്ച് കച്ഛപഘട രാജാവായ ദേവപാലന്റെ കാലത്താണ് (1055–1075) ഇതിന്റെ നിർമിതി. ഇന്ത്യൻ പുരാവസ്തു വകുപ്പാണ് ക്ഷേത്രം സംരക്ഷിക്കുന്നത്.

പ്രധാന ടൂറിസം കേന്ദ്രമായ ഗ്വാളിയറിൽ നിന്ന് 55 കിലോമീറ്ററും മൊറേനയിൽ നിന്ന് 25 കിലോമീറ്ററുമുണ്ട് 64 യോഗിനി ക്ഷേത്രത്തിലേക്ക്.

yogini2
ADVERTISEMENT

മധ്യപ്രദേശിലെ പ്രശസ്തമായ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിലും ഒഡിഷയിലെ ഹിരാപുർ, റാണിപുർ–ഝരിയാൽ എന്നിവിടങ്ങളിലും മധ്യപ്രദേശിൽ തന്നെ ഭേദാഘട്ടിലും സമാനമായ 64 യോഗിനി ക്ഷേത്രങ്ങൾ കാണാം. ഇവ എല്ലാം ഉൾപ്പെടുത്തി യുനെസ്കോയുടെ ലോകപൈതൃക പദവി നേടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT